ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, എന്‍ട്രി ലെവല്‍ മോഡല്‍ ആള്‍ട്ടോയിലൂടെ വീണ്ടും കരുത്ത് തെളിയിക്കുന്നു. 2017 ലെ ആദ്യ അഞ്ച് മാസം കൊണ്ട് തന്നെ അതിശയിപ്പിക്കുന്ന വില്‍പന കണക്കാണ് മാരുതി ആള്‍ട്ടോ കാഴ്ചവെച്ചത്.

To Follow DriveSpark On Facebook, Click The Like Button
ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

ആദ്യ അഞ്ച് മാസത്തില്‍ 1.07 ലക്ഷം ആള്‍ട്ടോകളാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി വിറ്റഴിച്ചത്. ഇതാദ്യമായാണ് മാരുതി ആള്‍ട്ടോയ്ക്ക് മേല്‍ ഇത്രമേല്‍ താത്പര്യം ഇന്ത്യൻ ഉപഭോക്താക്കൾ പ്രകടമാക്കുന്നതും.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

2000 സെപ്തംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ ആള്‍ട്ടോയെ മാരുതി ആദ്യമായി അവതരിപ്പിക്കുന്നത്. 17 വര്‍ഷത്തെ കാലയളവില്‍ വിപണിയുടെ താളത്തിനൊത്ത് ആള്‍ട്ടോയില്‍ വന്നെത്തിയ ഒട്ടുമിക്ക മാറ്റങ്ങളും ഇരും കൈയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

2016 ഫെബ്രുവരിയിലാണ് 30 ലക്ഷം വില്‍പന എന്ന നാഴികക്കല്ല് മാരുതി താണ്ടിയത്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

ഇന്ത്യന്‍ വിപണിക്ക് പുറമെ ശ്രീലങ്ക, ചിലെ, ഫിലിപ്പീന്‍സ്, ഉറുഗ്വായ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളിലും ആള്‍ട്ടോ പ്രചാരത്തിലുണ്ട്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 21000 ആള്‍ട്ടോകളെയാണ് വിദേശ വിപണികളിലേക്ക് മാരുതി കയറ്റുമതി ചെയ്തത്. അതേസമയം, 2017 മാര്‍ച്ച് മാസം മാരുതി അവതരിപ്പിച്ച ആള്‍ട്ടോ K10 Plus ന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

അപ്ഡേറ്റഡ് വേര്‍ഷനായ ആള്‍ട്ടോ K10 Plus നെ 3.40 ലക്ഷം രൂപയ്ക്കാണ് മാരുതി വിപണിയില്‍ എത്തിച്ചിട്ടുള്ളത് (ദില്ലി എക്സ്ഷോറൂം വില).

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

ടോപ് എന്‍ഡ് വേരിയന്റായ VXi യില്‍ മാത്രമാണ് ആള്‍ട്ടോ K10 Plus നെ മാരുതി അണിനിരത്തിയിട്ടുള്ളതും. എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകളില്‍ ശ്രദ്ധ ചെലുത്തിയാണ് ആള്‍ട്ടോ K10 Plus അവതരിച്ചിരിക്കുന്നത്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

ക്രോം ഫിനിഷിംഗോട് കൂടിയ ഫോഗ് ലാമ്പ് ഹൗസിംഗും, ഡോര്‍ മൗള്‍ഡിംഗും, ക്രോം ബെല്‍റ്റ് ലൈനുമെല്ലാം ആള്‍ട്ടോ K10 Plus ന്റെ എക്സ്റ്റീരിയര്‍ ഡിസൈനിങ്ങിനെ എടുത്തു കാണിക്കുന്നു.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

ഫ്രണ്ട് പവര്‍ വിന്‍ഡോസ്, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, പിയാനോ ഫിനിഷിങ്ങോട് കൂടിയ ഓഡിയോ കണ്‍സോള്‍ എന്നിവ ഇന്റീരിയറിലും മാരുതി ഒരുക്കിയിട്ടുണ്ട്.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

മുന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയതിന് സമാനമായ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10 Plus ലും ഉള്ളത്. അതിനാല്‍ ആള്‍ട്ടോ K10 ലേത് പോലെ 67 bhp കരുത്തും, 90 Nm torque ഉത്പാദിപ്പിക്കുന്നതാണ് ആള്‍ട്ടോ K10 Plus ന്റെ എഞ്ചിനും.

ആള്‍ട്ടോയ്ക്ക് ഒപ്പം മാരുതി ജൈത്രയാത്ര തുടരുന്നു; 2017 വില്‍പനയില്‍ ഹാച്ച്ബാക്ക് ബഹുദൂരം മുന്നില്‍

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എജിഎസ് (മാരുതി വിശേഷിപ്പിക്കുന്നത്) ഓപ്ഷനുകളില്‍ ആള്‍ട്ടോ K10 Plus ലഭ്യമാണ്.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Alto Records Impressive Sales Figures In Just Five Months. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark