മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന 'അറീന'യിലൂടെ

Written By:

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി, വില്‍പന ശൃഖലയ്ക്ക് പുതിയ മുഖം നല്‍കാനുള്ള തിടുക്കത്തിലാണ്. 'മാരുതി സുസൂക്കി അറീന' എന്നാണ് ഇനി മാരുതി ഷോറൂമുകൾ അറിയപ്പെടുക.

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

പേരില്‍ മാത്രം ഒതുങ്ങുന്നതല്ല മാരുതി സുസൂക്കിയുടെ മാറ്റം. ഉപഭോക്താക്തൃ സൗഹാര്‍ദ്ദമായ മാരുതി സുസൂക്കി അറീന ഷോറൂമുകളില്‍ ഇടംപിടിക്കുന്നത്, അത്യാധുനിക ഫീച്ചറുകളാണ്.

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

ഇതോടെ നാല് വ്യത്യസ്ത വില്‍പന ഔട്ട്‌ലെറ്റുകളാണ് മാരുതി സുസൂക്കി ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്നത്. മാരുതി സുസൂക്കി അറീന, നെക്‌സ, കൊമേഴ്‌സ്യല്‍, ട്രൂ വാല്യൂ എന്നിവയാണ് മാരുതി സുസൂക്കിയുടെ വില്‍പന ഔട്ട്‌ലെറ്റുകള്‍.

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

ഉപഭോക്താക്കള്‍ക്ക് പുതുഅനുഭവമേകുന്നതാണ് പുതിയ അറീന ഷോറൂമുകള്‍ എന്ന് മാരുതി സുസൂക്കി വ്യക്തമാക്കി കഴിഞ്ഞു. ഡിജിറ്റല്‍ ഏകീകരണമാണ് മാരുതിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അറീനെയ വേറിട്ട് നിര്‍ത്തുന്നത്.

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

കാറുകളെ ബുക്ക് ചെയ്യുന്നതിന് ഒപ്പം, മോഡലുകളെ കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് പുതിയ അറീന വെബ്‌സൈറ്റ് നല്‍കും.

മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

കോഫി കണ്‍സള്‍ട്ടേഷന്‍ ഏരിയയും, ഓണേഴ്‌സ് ലൗഞ്ചും മാരുതി സുസൂക്കി അറീന ഷോറൂമുകളുടെ പ്രത്യകതയാണ്. മാരുതിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ 2.0 പദ്ധതിയുടെ ഭാഗമാണ് മാരുതി സുസൂക്കി അറീന.

Recommended Video
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
മാരുതി സുസൂക്കിയുടെ മുഖം മാറുന്നു; ഇനി വില്‍പന ഇങ്ങനെ

ഡിസൈന്‍, ടെക്‌നോളജി, എക്‌സ്പീരിയന്‍സ് എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അറീനോ ഷോറൂമുകള്‍ തലപ്പൊക്കുന്നത്. 2018 മാര്‍ച്ച് മാസത്തോടെ 80 മാരുതി സുസൂക്കി അറീനകളെ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki To Transform Its Sales Channel Through “Maruti Suzuki Arena”. Read in Malayalam.
Please Wait while comments are loading...

Latest Photos