പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

Written By:

വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്ക് വീണ്ടും നേട്ടം. മാരുതിയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് ബലെനോ, 2 ലക്ഷം യൂണിറ്റ് വില്‍പനയുടെ നാഴികക്കല്ലു പിന്നിട്ടതായി റിപ്പോര്‍ട്ട്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

വിപണിയില്‍ എത്തി 20 ആം മാസമാണ് മാരുതി ബലെനോ 2 ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ടത്. Autocar Professional ആണ് ബലെനോയുടെ വില്‍പന കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം, പുതിയ നേട്ടത്തില്‍ മാരുതി സുസൂക്കിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

2015 ഒക്ടോബര്‍ 26 ന് അവതരിച്ച പ്രീമിയം ഹാച്ച്ബാക്ക് ബലെനോ, ഒരു വര്‍ഷം കൊണ്ട് തന്നെ 1 ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി നടത്തിയത്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

2017 മെയ് മാസം വരെയുള്ള മാരുതിയുടെ കണക്കുകളില്‍, 1,97,660 യൂണിറ്റ് ബലെനോകളാണ് വില്‍ക്കപ്പെട്ടത്. പ്രതിമാസം ശരാശരി 16000 യൂണിറ്റ് ബലെനോകളാണ് മാരുതി വില്‍ക്കുന്നത്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയില്‍ മാരുതി ബലെനോ സ്ഥിര സാന്നിധ്യമാണ്. മാരുതിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എസ്-ക്രോസിന് സാധിച്ചില്ലെങ്കിലും പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സയില്‍ നിന്നും മികച്ച പ്രതികരണമാണ് ബലെനോയ്ക്ക് ലഭിക്കുന്നത്.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

2017 മാര്‍ച്ചില്‍ ബലെനോയുടെ പ്രീമിയം ഹാച്ച്ബാക്കിന് സ്‌പോര്‍ടി വേര്‍ഷന് ഒരുക്കി മാരുതി വീണ്ടും തരംഗം ഒരുക്കുകയായിരുന്നു.

ഗുജറാത്തില്‍ മാരുതി ആരംഭിച്ച പുതിയ ഉത്പാദനകേന്ദ്രം കമ്പനിയുടെ കുതിച്ച് ചാട്ടത്തില്‍ നിര്‍ണായകമായി.

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുകളിലാണ് മാരുതി ബലെനോ എത്തുന്നത്. അതേസമയം, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് ബലെനോ RS ല്‍ ഇടംപിടിക്കുന്നതും.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Baleno Achieves Another Milestone. Read in Malayalam.
Story first published: Monday, June 19, 2017, 19:18 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark