കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കി ഈ വർഷത്തെ രണ്ടാമത്തെ വലിയൊരു ലോഞ്ചിന് തയ്യാറെടുക്കുന്നു. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ സ്പോർടി പതിപ്പ് ആർഎസിനെ ഉടനെതന്നെ വിപണിയിലെത്തിക്കുകയാണ് മാരുതി.

To Follow DriveSpark On Facebook, Click The Like Button
കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

2017 മാർച്ചോടുകൂടിയായിരിക്കും ബലെനോ ആർഎസിന്റെ അരങ്ങേറ്റമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മാരുതി.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

ഇഗ്നിസിനൊപ്പം ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഈ സ്പോർടി പതിപ്പിന്റെ ആദ്യ അവതരണം. മൊത്തത്തിലുള്ള ഡിസൈനിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ഒരു അഗ്രസീവ് ലുക്ക് പകരുന്ന വിധത്തിൽ മുൻഭാഗം മാറ്റിയെടുത്തിട്ടുണ്ട്.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

100ബിഎച്ച്പിയും 150എൻഎം ടോർക്കും നൽകിയേക്കാവുന്ന കരുത്തേറിയ ഒരുലിറ്റർ ബൂസ്റ്റർ എൻജിനായിരിക്കും ബലെനോ സ്പോർടിക്ക് കരുത്തേകുക. ട്രാൻസ്മിഷൻ കാര്യങ്ങൾക്ക് 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഉണ്ടായിരിക്കുന്നതാണ്.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

മാരുതി സുസുക്കിയുടെ ആദ്യ ടർബോചാർജ്ഡ് എൻജിനായിരിക്കും ഇത്. നിലവിലെ മോഡലിൽ നിന്നു വേർതിരിച്ചറിയാൻ ആർഎസ് ബാഡ്ജും എക്സ്റ്റീരയറിൽ നൽകുന്നതായിരിക്കും.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്പോർടി സ്റ്റിയറിംഗ് വീൽ, സീറ്റിൽ നൽകിയിട്ടുള്ള ആർഎസ് ബാഡ്ജ് എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയാണ്അകത്തളമൊരുക്കിയിരിക്കുന്നത്.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പ് നെക്സ വഴിയായിരിക്കും ബലെനോ ആർഎസിന്റെ വില്പന നടപ്പിലാക്കുക. ഇഗ്നിസിന് ശേഷം നെക്സ വഴി വിറ്റഴിക്കപ്പെടുന്ന വാഹനമായിരിക്കും ബലെനോയുടെ ഈ സ്പോർട്സ് പതിപ്പ് ആർഎസ്.

കരുത്തൻ സ്പോർടി ബലെനോ ഉടൻ നിരത്തിലേക്ക്....

ഇന്ത്യയിലെ സ്പോർടി വാഹനങ്ങളായ ഫോക്സ്‌വാഗൺ പോളോ ജിടി ടിഎസ്ഐ, ഫിയറ്റ് അബ്രാത്ത് എന്നിവയ്ക്ക് കടുത്ത എതിരാളിയായേക്കാവുന്ന ബലെനോ ആർഎസിന് 8 ലക്ഷം മുതൽ 9ലക്ഷം വരേയായിരിക്കും വില.

  
കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno RS India Launch Details Revealed
Story first published: Wednesday, February 8, 2017, 9:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark