കരുത്തൻ ബലെനോ ആർഎസ്; അരങ്ങേറ്റം മാർച്ച് 3 ന്....

Written By:

പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ സ്പോർടി പതിപ്പ് ആർഎസുമായി മാരുതി സുസുക്കി വിപണി പ്രവേശത്തിന് തയ്യാറെടുക്കുന്നു. ഇഗ്നിസിനു ശേഷം ഈ വർഷം മാരുതിയിൽ നിന്നുള്ള രണ്ടാമത്തെ വാഹനമായിരിക്കും പുതിയ ബലെനോ ആർഎസ്.

ബലെനോ ആർഎസ് സ്പോർട്സ് പതിപ്പ് മാർച്ച് മൂന്നോടുകൂടി വിപണിയിൽ അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദില്ലി എക്സ്പോയിൽ ആദ്യാവതരണം നടത്തിയ ഈ സ്പോർട്സ് പതിപ്പിനെ മാരുതിയുടെ നെക്സ ഷോറൂമുകളിൽ വഴിതന്നെയായിരിക്കും വിറ്റഴിക്കുക.

കാഴ്ചയിൽ ആകർഷണീയമാകത്തക്ക വിധത്തിലുള്ള ഡിസൈൻ ഫീച്ചറുകളാണ് ബലെനോ ആർഎസിന്റെ പ്രത്യേകത. വാഹനത്തിന് ഒരു അഗ്രസീവ്, സ്പോർടി ലുക്ക് നൽകുന്ന തരത്തിലുള്ള ഫീച്ചറുകൾ ഉൾക്കൊള്ളിക്കാനുള്ള ശ്രമവും കമ്പനി ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

ബൈ-സെനോൺ പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഇലക്ട്രിക്കൽ ഒആർവിഎംമുകൾ, അകത്തളത്തിലാകട്ടെ പുതുക്കിയ ഡാഷ്ബോർഡ്, സ്മാർട് പ്ലെ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സവശേഷതകളും അടങ്ങുന്നു.

100ബിഎച്ച്പി കരുത്തും 150എൻഎം ടോർക്കും നൽകുന്ന 1.0ലിറ്റർ ബൂസ്റ്റർജെറ്റ് എൻജിനാണ് ബലെനോ ആർഎസിന്റെ കരുത്ത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും എൻജിനോട് ചേർത്തിട്ടുണ്ട്.

1745എംഎം വീതിയും 3995എംഎം നീളവും 1510എംഎം ഉയരവും 2520എംഎം വീൽബേസാണ് ഈ വാഹനത്തിനുള്ളത്. 37 ലിറ്റർ ശേഷിയുള്ളതാണ് ഇതിലെ ഇന്ധനടാങ്ക്.

8 മുതൽ 9 ലക്ഷം വരേയായിരിക്കും ബലെനോ ആർഎസിന്റെ വിപണിവില. സ്പോർട്സ് സെഗ്മെന്റിൽ ഫോക്സ്‌വാഗൺ പോളോ ജിടി, ഫിയറ്റ് പുണ്ടോ അബ്രാത്ത് എന്നീ വാഹനങ്ങളോടായിരിക്കും ബലെനോ ആർഎസിന് മത്സരിക്കേണ്ടതായി വരിക.

കാണാം 2017 മാരുതി സ്വിഫ്റ്റ് എക്സ്ക്ലൂസീവ് ഇമേജ് ഗ്യാലറി

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno RS Launch On March 3; All You Need To Know
Story first published: Friday, February 10, 2017, 15:09 [IST]
Please Wait while comments are loading...

Latest Photos