കുതിച്ചോടാൻ സ്പോർടി പതിപ്പ് ബലെനോ ആർഎസ് റെഡി...

Written By:

കാർ നിർമാതക്കളിൽ ഇന്ത്യയിലെന്നും മുൻപന്തിയിൽ നിൽക്കുന്ന മാരുതി സുസുക്കി പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ കരുത്തുറ്റ സ്പോർടി പതിപ്പുമായി വിപണിപിടിക്കലിന് തയ്യാറാകുന്നു. 2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ബലെനോ ആർഎസ് അടുത്തമാസത്തോടെയായിരിക്കും അവതരിക്കുക. മാരുതിയുടെ നെക്സ ഔട്ട‌ലെറ്റുകൾ വഴിതന്നെയായിരിക്കും സ്പോർടി പതിപ്പ് ആർഎസിന്റേയും വില്പന.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

ഇതിനകം തന്നെ പല തവണകളായി ബലെനോ ആർഎസ് മോഡലിന്റെ പരീക്ഷണയോട്ടം നടത്തപ്പെട്ടുക്കഴിഞ്ഞിരുന്നു. വിപണി പ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട പരീക്ഷണയോട്ടങ്ങൾ ഇപ്പോൾ തകൃതിയായി പുരോഗമിക്കുകയാണ്.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

ബലെനോയുടെ പതിവ് മോഡലിൽ നിന്നും കൂടുതൽ സ്റ്റൈലിഷായി സ്പോർടി ലുക്ക് കൈവരിച്ചാണ് ആർഎസ് മോഡൽ എത്തുന്നത്.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

സ്പോർടി ബംബർ, വീതിക്കൂടിയ ടയർ, സൈഡ് സ്കേർട്, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാം ചേർന്ന് ഈ മോഡലിനൊരു സ്പോർടി ലുക്ക് പകർന്നു നൽകുന്നു.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

മാരുതിയിൽ നിന്നുമുള്ള ആദ്യത്തെ ടർബോ പെട്രോൾ എൻജിനെന്നു പറയാവുന്ന കരുത്തേറിയ പുത്തൻ ബൂസ്റ്റർജെറ്റ് എൻജിനായിരിക്കും ബലെനോ ആർഎസിന് കരുത്തേകുക.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

110ബിഎച്ച്പിയും 170എൻഎം ടോർക്കും ഉല്പാദിപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ എൻജിനിൽ പാഡൽ ഷിഫ്റ്ററോടുകൂടിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഉണ്ടാവുക.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

നിലവിൽ ഫിയറ്റിന്റെ സ്പോർടി പതിപ്പായ അബ്രാത്ത് പുണ്ടോയാണ് എല്ലാ നാലുവീലുകളിലും ഡിസ്ക് ബ്രേക്കുകൾ ഉള്ള ഒരേയൊരു മോഡൽ. ഫോർ വീൽ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തി ബലെനോ ആർഎസും അബ്രാത്ത് പുണ്ടോയ്ക്കൊപ്പം ചേരുകയാണ്.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

എബിഎസ്, ഡ്യുവൽ എയർബാഗ് എന്നിവ ഉൾപ്പെടുത്തി ഈ സ്പോർടി പതിപ്പിന്റെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

എൽഇഡി ഡിആർഎല്ലോടുകൂടിയ ബൈ-സെനോൺ പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഓട്ടോ ഹെഡ്‌ലാമ്പ് സാങ്കേതികത, വൈദ്യുത നിയന്ത്രിത മിററുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും ഈ കാറിന്റെ സവിശേഷതകളാണ്.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

ബലെനോയുടെ പതിവ് 1.2ലിറ്റർ പെട്രോൾ വേരിയന്റിനേക്കാളും ഒരല്പം വിലയും കൂടതലായിരിക്കും ആർഎസ് സ്പോർടി പതിപ്പിന്. ഏതാണ്ട് 9 ലക്ഷത്തോളമായിരിക്കും വില നിശ്ചയിക്കുക.

കുതിച്ചോടാനെത്തുന്നു സ്പോർടി പതിപ്പ് ബലെനോ ആർഎസ്...

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ സ്പോർടി പതിപ്പുകളായ ഫിയറ്റ് അബ്രാത്ത് പുണ്ടോ, പോലോ ജിടി ടിഎസ്ഐ എന്നീ മോഡലുകളായിരിക്കും ബലെനോ ആർഎസിന്റെ കടുത്ത എതിരാളികൾ.

മാരുതി സുസുക്കി ഇഗ്നിസ് ഇതാ വിപണിയിലവതരിച്ചിരിക്കുന്നു. ആകർഷകവിലയിൽ യുവതലമുറയെ ലക്ഷ്യമാക്കിയ എത്തിയ ഇഗ്നിസ് നിങ്ങൾക്കും സ്വന്തമാക്കാം. നിങ്ങൾക്കായി ഇഗ്നിസിന്റെ ഒരു ഗ്യാലറി തന്നെ ഒരുക്കിയിട്ടുണ്ട്, കാണാം.

കൂടുതല്‍... #മാരുതി #maruti
English summary
Spied: Maruti Suzuki Baleno RS To Launch In India Next Month; Images & Details

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark