മാരുതി സെലരിയോ ഡീസൽ ഇനി നിരത്തിലില്ല....

Written By:

മാരുതി സുസുക്കി സെലരിയോ ഡീസൽ വേരിയന്റിനെ നിരത്തിൽ നിന്നും പിൻവലിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനമൊന്നും കമ്പനി ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

സെലരിയോയുടെ പെട്രോൾ, എൻസിജി വേരിയന്റുകളുടെ വിലവിവരങ്ങൾ മാത്രം നിലനിർത്തി ഡീസൽ വേരിയന്റിന്റെ വിലവിവരങ്ങൾ കമ്പനി വെബ്‌സൈറ്റിൽ നിന്നും എടുത്തുമാറ്റപ്പെട്ടിട്ടുണ്ട്. സെലരിയോ ഡീസൽ പിൻവലിച്ചേക്കാമെന്നുള്ള സംശയവും ഇതു ഊർജ്ജിതപ്പെടുത്തുന്നു.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

കൈപ്പടയിൽ ഒരുങ്ങാവുന്ന വിലയ്ക്ക് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ഹാച്ച്ബാക്ക് കൂടിയാണ് സെലരിയോ.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

2014-ലായിരുന്നു മാരുതി സെലരിയോ പെട്രോൾ, സിഎൻജി പതിപ്പുകളെ ഇന്ത്യയിലവതരിപ്പിച്ചത്. എഎംടി ഫീച്ചർ ഉള്ളതുകൊണ്ടുതന്നെ മികവുറ്റ വില്പനയും നേടിയെടുക്കാൻ സാധിച്ചു.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

പിന്നീട് 2015-ലാണ് ഡീസൽ വേരിയന്റിനെ അവതരിപ്പിക്കുന്നത്. എന്നാല്‌ ഡീസൽ പതിപ്പിൽ എഎംടി ഉൾപ്പെടുത്തിയിരുന്നില്ല.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

47ബിഎച്ച്പിയും 125എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 793സിസി ടു-സിലിണ്ടർ ആണ് സെലരിയോയിലെ ഡീസൽ എൻജിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എൻജിനിൽ ചേർത്തിരിക്കുന്നത്.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

47ബിഎച്ച്പി കരുത്തുള്ള 793സിസി എൻജിനാണെങ്കിൽ കൂടി ഇതേ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളുടെ കരുത്തുമായി തട്ടിച്ചുനോൽക്കുമ്പോൾ കുറഞ്ഞ കരുത്താണ് സെലരിയോ ഡീസലിനുള്ളത്.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

സെലരിയോ ഡീസൽ പതിപ്പിന്റെ വില്പന കൂട്ടുന്നതിനായി ഒരു ലക്ഷത്തിനടുത്ത് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വില്പനയിൽ ഇതുകൊണ്ടൊന്നും രക്ഷനേടാൻ സാധിച്ചില്ല. ഇക്കാരണത്താലായിരിക്കാം സെലരിയോ ഡീസൽ പിൻവലിക്കുന്നതും.

മാരുതി സെലരിയോ ഡീസലിനെ പിൻവലിക്കുന്നു....

സെലരിയോ ഡീസൽ മോഡലിന്റെ വില്പനാന്തര സേവനത്തേയും റീസെയിൽ വാല്യുവിനേയും ഈ വില്പന തകർച്ച ഒരുപരിധി വരെ ബാധിക്കുമെന്നതിനാൽ ഉപയോക്താക്കളെ പിൻതുണയ്ക്കാനും കമ്പനിക്ക് സാധിക്കാതെ വന്നേക്കാം.

  

പുതിയക്കാർ വാങ്ങാനുള്ള തിടുക്കത്തിലാണോ എങ്കിൽ ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ഇഗ്നിസ് എന്തുകൊണ്ടും ഒരു നല്ല ചോയിസായിരിക്കും. കാണാം കൂടുതൽ ഇമേജുകൾ.

 

കൂടുതല്‍... #മാരുതി #maruti
English summary
Rumor! Maruti Suzuki Celerio Diesel Variant Discontinued
Story first published: Friday, February 3, 2017, 16:41 [IST]
Please Wait while comments are loading...

Latest Photos