സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

By Dijo Jackson

ജനപ്രിയ ഹാച്ച്ബാക്ക് സെലെറിയോയുടെ ക്രോസ് പതിപ്പുമായി മാരുതി. സെലറിയോ എക്‌സിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മാരുതി പൂര്‍ത്തീകരിച്ചു.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

മാരുതിയുടെ സ്റ്റോക്ക് യാര്‍ഡില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സെലറിയോ എക്‌സിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക വരവിലേക്കുള്ള സൂചന നല്‍കുകയാണ്. Gaadiwaadi യാണ് മാരുതി സര്‍പ്രൈസായി ഒരുക്കിയ പുതിയ സെലറിയോ എക്‌സുകളെ ക്യാമറയില്‍ പകര്‍ത്തിയത്.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

ക്രോസ് പതിപ്പിന് ലഭിച്ച ഒട്ടനവധി കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് പുതിയ മോഡലിന്റെ ആകര്‍ഷണം. ഒരല്‍പം വ്യത്യസ്തമാര്‍ന്ന ബമ്പറും ഗ്രില്‍ ഡിസൈനുമാണ് സെലറിയോ എക്‌സിന്റെ മുഖരൂപത്തെ വേറിട്ട് നിര്‍ത്തുന്നത്.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

ബോഡിയില്‍ ഉടനീളം കടന്നുപോകുന്ന ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗ്, വീല്‍ ആര്‍ച്ചുകളായും മോഡലില്‍ രൂപാന്തരപ്പെടുന്നുണ്ട്. ഇതേ ബോഡി ക്ലാഡിംഗിന്റെ പശ്ചാത്തലത്തിലാണ് മസ്‌കുലാര്‍ പരിവേഷവും പുതിയ ക്രോസ് ഹാച്ച്ബാക്ക് നേടുന്നത്.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

റിയര്‍ എന്‍ഡിലും ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ ദൃശ്യമാണ്. പുതുക്കിയ ബമ്പര്‍, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റ്, വെട്ടിയൊതുക്കിയ ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍ എന്നിവ മോഡലിന്റെ ഡിസൈന്‍ ഭാഷയെ എടുത്തു കാണിക്കുന്നു.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

പുതുക്കിയ ബമ്പറിനെ ഉള്‍ക്കൊള്ളുന്ന ബൂട്ട് ലിഡും പുത്തന്‍ ഭാവത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. റൂഫ് റെയിലുകളാണ് സെലറിയോ എക്‌സിന്റെ മറ്റൊരു പ്രധാന ഡിസൈന്‍ വിശേഷം.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

ക്രോസ് പരിവേഷത്തോട് നീതി പുലര്‍ത്തുന്നതാണോ മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇന്റീരിയറില്‍ കാര്യമാത്രമായ വ്യത്യാസങ്ങളില്ല എന്നും സൂചനയുണ്ട്.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

നിലവിലുള്ള 1.0 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും പുതിയ സെലറിയോ എക്‌സും വന്നെത്തുക. 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

ഓക്ടോബര്‍ മാസം തന്നെ വിപണിയില്‍ സെലറിയോ എക്‌സിനെ മാരുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 4.30 ലക്ഷം രൂപ മുതല്‍ 5.40 ലക്ഷം രൂപ വരെയാകും പുതിയ മോഡലിന്റെ വില.

സെലറിയോയില്‍ മാരുതിയുടെ പരീക്ഷണം; സെലറിയോ എക്‌സ് ഉടന്‍ വരുന്നൂ

ടാറ്റ ടിയാഗൊ, റെനോ ക്വിഡ് എന്നിവരാണ് സെലറിയോ എക്‌സിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
Maruti Celerio X Spotted Ahead Of Launch. Read in Malayalam.
Story first published: Thursday, October 5, 2017, 10:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X