ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

Written By:

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ഹൈബ്രിഡ് കാറുകളെ ഉപേക്ഷിക്കാന്‍ മാരുതി തയ്യാറല്ല. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് കാറുകളില്‍ ഉയര്‍ന്ന നികുതിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

തത്‌ലമായി മാരുതി സ്മാര്‍ട്ട് ഹൈബ്രിഡ് കാറുകളുടെ വിലയും ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ സിയാസ് സെഡാന്‍, എര്‍ട്ടിഗ എപിവി മോഡലുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി മാരുതി ലഭ്യമാക്കുന്നത്.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇരു മോഡലുകളിലും ഒരു ലക്ഷം രൂപയ്ക്ക് മേലെയാണ് വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

ജിഎസ്ടിക്ക് കീഴില്‍ ആഢംബര കാറുകളുടെ ഗണത്തില്‍ തന്നെയാണ് ഹൈബ്രിഡ് വാഹനങ്ങളും ഉള്‍പ്പെടുന്നത്. അതിനാല്‍ 28 ശതമാനം നികുതിയും 15 ശതമാനം അധിക സെസും ഹൈബ്രിഡ് വാഹനങ്ങളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

പുതിയ നികുതി ഘടന പ്രകാരം, 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് കാറുകളില്‍ നിലകൊള്ളുന്നത്. നേരത്തെ 30.3 ശതമാനം മാത്രമായിരുന്ന ഹ്രൈബ്രിഡ് കാറുകള്‍ക്ക് മേലുണ്ടായിരുന്ന നികുതി.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ഹൈബ്രിഡ് കാറുകളെ അവതരിപ്പിച്ചതെന്ന് മാരുതി സുസൂക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കെനിച്ചി അയുഖാവ പറഞ്ഞു.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

ഇന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍ തന്നെ പരിസ്ഥിതി സൗഹാര്‍ദ്ദ കാറുകളാണ് സുസൂക്കി ലക്ഷ്യം വെയ്ക്കുന്നതെന്നും എന്ത് സംഭവിച്ചാലും കമ്പനി ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്നും ആയുഖാവ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന നികുതി കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

1.3 ലിറ്റര്‍ എഞ്ചിനാണ് SVHS സാങ്കേതികതയിൽ ഒരുങ്ങിയ മാരുതി സിയാസ് ഡീസല്‍ വേര്‍ഷന്റെ കരുത്ത്. 88.5 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ജിഎസ്ടിക്ക് മുന്നില്‍ പിന്മാറില്ല; ഹൈബ്രിഡ് കാറുകളുടെ വില്‍പന മാരുതി തുടരും

നേരത്തെ, സ്വിഫ്റ്റ്, ആള്‍ട്ടോ മോഡലുകളുടെ വിലയും മാരുതി പുതുക്കിയിരുന്നു.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki To Sell Hybrid Vehicles Despite GST Tax Rates. Read in Malayalam.
Story first published: Tuesday, July 11, 2017, 11:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark