2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയ്ക്ക് തുടക്കമായി

Written By:

ഒമ്പതാമത് മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയ്ക്ക് തുടക്കമായി. ജൂലായ് 16 ന് ബംഗളൂരുവില്‍ നിന്നുമാണ് മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. 180 ല്‍ അധികം മത്സരാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയ്ക്ക് തുടക്കമായി 3

ഒട്ടേറെ മാറ്റങ്ങളോടെയാണ് 2017 ദക്ഷിണ്‍ ഡെയര്‍ റാലി അരങ്ങേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി സാഹസം നിറഞ്ഞ ദക്ഷിണേന്ത്യന്‍ പാതയാണ് റാലിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയ്ക്ക് തുടക്കമായി 1

എന്‍ഡ്യൂറന്‍സ്, അള്‍ട്ടിമേറ്റ് കാര്‍, അള്‍ട്ടിമേറ്റ് ബൈക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് റാലി തരംതിരിച്ചിരിക്കുന്നത്. ആറ് ദിവസം കൊണ്ട് 2000 കിലോമീറ്ററാണ് റാലി പിന്നിടുക. ദുര്‍ഘടമായ ചിത്രദുര്‍ഗ, ബെല്‍ഗാം, കൊലാപൂര്‍ മേഖലകള്‍ പിന്നിടുന്ന റാലിയുടെ ആദ്യ പാദം, പൂനെയില്‍ അവസാനിക്കും.

2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയ്ക്ക് തുടക്കമായി 2

ജൂലായ് 22 ന് പൂനെയില്‍ വെച്ചാണ് 2017 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയുടെ സമ്മാന വിതരണം നടക്കുക.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
2017 Maruti Suzuki Dakshin Dare Flagged Off From Bangalore. Read in Malayalam.
Story first published: Monday, July 17, 2017, 15:40 [IST]
Please Wait while comments are loading...

Latest Photos