മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

Written By:

ഡിസൈര്‍ തരംഗം ഇന്ത്യന്‍ വിപണിയില്‍ ശക്തമാവുകയാണ്. കഴിഞ്ഞ 11 ദിവസങ്ങളിലായി ഡിസൈറിനെ തേടിയെത്തിയ 33000 ബുക്കിംഗുകള്‍ ഡിസൈര്‍ തരംത്തിനുള്ള ഉദ്ദാഹരണമാണ്. കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ ബെസ്റ്റ് സെല്ലിംഗ് കാറായ മാരുതി ഡിസൈറിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്, ശ്രേണിക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ ടാറ്റ ടിഗോറാണ്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

സ്‌റ്റൈല്‍ ബാക്കില്‍ ഒരുങ്ങിയ ടിഗോര്‍ വിപണിയിലെ താരമാണെന്നതില്‍ സംശയമില്ല. ടിയാഗോയില്‍ ഒരുങ്ങിയ ടിഗോര്‍, സെഡാന്‍ സങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ തലങ്ങള്‍ നല്‍കുകയാണ്. ഏത് തെരഞ്ഞെടുക്കും? 2017 മാരുതി ഡിസൈര്‍, 2017 ടാറ്റ ടിഗോര്‍ മോഡലുകളില്‍ ഉപഭോക്താക്കളും ആശയക്കുഴപ്പം നേരിടുകയാണ്.

മാരുതിയും ടാറ്റയും ഒരുക്കിയിരിക്കുന്ന മോഡലുകളെ ഇവിടെ താരതമ്യം ചെയ്യാം-

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ഡിസൈന്‍

പുതിയ മാരുതി ഡിസൈറിന്റെ ശ്രദ്ധേയമായ ഘടകം ഡിസൈനാണ്. ഫ്രണ്ട് എന്‍ഡില്‍ ലഭിച്ച പുതുക്കിയ ഗ്രില്ലും, സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും ഡിസൈറിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നു. പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈറിന്റെ A-pillar ലും മാരുതി കൈകടത്തിയിട്ടുണ്ട്. റിയര്‍ എന്‍ഡിലേക്ക് വരുമ്പോള്‍, ഇത്തവണ സ്വിഫ്റ്റില്‍ ബൂട്ട് ഒരുക്കിയ മോഡലല്ല ഡിസൈറെന്ന് മാരുതി വ്യക്തമാക്കിയിരിക്കുകയാണ്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ടിഗോറിന്റെ ഫ്രണ്ട് എന്‍ഡ് ടിയാഗോയുമായി ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. അതേസമയം, സൈഡ് പ്രൊഫൈലിലും റിയര്‍ എന്‍ഡിലും ടാറ്റ നല്‍കിയ വിപ്ലവ മാറ്റങ്ങള്‍ മറ്റൊരു മോഡലിനും അവകാശപ്പെടാന്‍ സാധിക്കില്ല. കൂപ്പെ ലുക്കില്‍ ഒരുങ്ങുന്ന ടിഗോര്‍ ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍ മുന്‍പന്തിയിലാണ്. റിയര്‍ ഗ്ലാസുകള്‍ക്ക് മേല ടാറ്റ നല്‍കിയിരിക്കുന്ന എല്‍ഇഡി സ്ട്രിപ് മോഡലിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നു.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

എഞ്ചിന്‍ ഫീച്ചറുകളും ഗിയര്‍ബോക്‌സും

രണ്ട് എഞ്ചിന്‍ വേരിയന്റുകളിലായാണ് മാരുതി ഡിസൈര്‍ വന്നെത്തുന്നത്. 82 bhp കരുത്തും, 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 73 bhp കരുത്തും 190 Nm torque ഉം ഏകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഡിസൈര്‍ ലഭ്യമായിട്ടുള്ളത്. ഇരു വേരിയന്റുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഒരുങ്ങിയിട്ടുള്ളത്. അതേസമയം എഎംടി ഓപ്ഷന്‍ ഇരു എഞ്ചിനുകളിലും ലഭ്യമാണ്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ടാറ്റ ടിഗോറിലേക്ക് എത്തുമ്പോള്‍ 1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് ലഭ്യമായിട്ടുള്ളത്. 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ടിഗോറിന്റെ പെട്രോള്‍ എഞ്ചിന്‍. 69 bhp കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

മൈലേജ്

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാറെന്ന കിരീടം ചൂടിയാണ് 2017 മാരുതി ഡിസൈര്‍ അണിനിരന്നിരിക്കുന്നത്. പെട്രോള്‍ എഞ്ചിനില്‍ 22 കിലോമീറ്ററും, ഡീസല്‍ എഞ്ചിനില്‍ 28.4 കിലോമീറ്ററുമാണ് ഡിസൈര്‍ നല്‍കുന്ന ഇന്ധനക്ഷമത.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

കളത്തില്‍ എതിരാളിയായ ടിഗോറും മികച്ച ഇന്ധനക്ഷമതയാണ് നല്‍കുന്നത്. പെട്രോള്‍ വേര്‍ഷനില്‍ 20.3 കിലോമീറ്ററും ഡീസല്‍ വേര്‍ഷനില്‍ 24.3 കിലോമീറ്ററുമാണ് ടിഗോറില്‍ ടാറ്റ നല്‍കുന്ന വാഗ്ദാനം.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ഫീച്ചറുകള്‍

എല്‍ഇഡിയില്‍ ഒരുങ്ങിയ ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും, ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, 14 ഇഞ്ച് സറ്റീല്‍ വീല്‍ (15 ഇഞ്ച് അലോയ് വീല്‍ ഓപ്ഷനല്‍) എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ ഡിസൈറിലുണ്ട്.

ആന്‍ഡ്രോയ്ഡ് കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്ക് ഒപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം മള്‍ട്ടി-ഫംങ്ഷന്‍ സ്റ്റീയറിംഗ് വീല്‍, റിയര്‍ സീറ്റുകളിലേക്കായുള്ള എയര്‍കോണ്‍ വെന്റ്, ക്രോം-വുഡ് ടച്ചോട് കൂടിയ ട്രിപ്പിള്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെയാണ് ഡിസൈറിലെ മറ്റ് ഫീച്ചറുകള്‍.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ടാറ്റ ടിഗോറിലും മത്സരത്തിന് ഉതകുന്ന ഫീച്ചറുകളാണ് വന്നെത്തുന്നത്. സ്‌മോക്ക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, 15 ഇഞ്ച് അലോയ് വീലും, നാവിഗേഷന് ഒപ്പമുള്ള 8-സ്പീക്കര്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-ഫംങ്ഷനല്‍ സ്റ്റീയറിംഗ് വീല്‍, ക്യാമറയ്ക്ക് ഒപ്പമുള്ള റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനയൊണ് ടിഗോറില്‍ ടാറ്റ ഒരുക്കിയിരിക്കുന്നത്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

സുരക്ഷ

സുരക്ഷാ മുഖത്ത് ക്യാബിന്‍ ഫ്രണ്ട് എന്‍ഡില്‍ ഡ്യൂവല്‍ എയര്‍ബാഗുകളും, ഇബിഡിയ്ക്ക് ഒപ്പമുള്ള എബിഎസും, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകളും ഡിസൈറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നു.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ടിഗോറില്‍ ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, ഇബിഡിയ്ക്ക് ഒപ്പമുള്ള എബിഎസും, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോളും (CSC), അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിന്റെ സ്ഥാനം രേഖപ്പെടുത്തുന്ന ടാറ്റ എമര്‍ജന്‍സി അസിസ്റ്റ് ആപ്പുമെല്ലാം നിലയുറപ്പിക്കുന്നു.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ഏത് തെരഞ്ഞെടുക്കും?

കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ബെസ്റ്റ് സെല്ലിംഗ് കാറെന്ന ടാഗോടെയാണ് ഡിസൈര്‍ തലയുയര്‍ത്തുന്നത്. രാജ്യത്തുടനീളമുള്ള മാരുതിയുടെ സര്‍വ്വീസ് ശൃഖലയും, പരീക്ഷിച്ച് ഉറപ്പ് വരുത്തിയ എഞ്ചിനുകളും മാരുതി ഡിസൈറിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

ഡിസൈറിനെക്കാളും വിലക്കുറവിലാണ് ടിഗോര്‍ വന്നെത്തുന്നത്. കാഴ്ചയിലും വ്യത്യസ്ത പുലര്‍ത്തുന്ന ടിഗോറില്‍ ശ്രദ്ധേയമാകുന്നത് മികച്ച് ബൂട്ട് സ്‌പെയ്‌സും, മികച്ച സുരക്ഷാ സജ്ജീകരണങ്ങളുമാണ്. ബജറ്റില്‍ ഒതുങ്ങുന്ന സെഡാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ടിഗോര്‍ മികച്ച ഒരു ഓപ്ഷനാണ്.

മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

Maruti Suzuki Dzire Pricing

Petrol Manual Petrol Automatic
LXi Rs 5,45,000 VXi Rs 6,76,000
VXi Rs 6,29,000 ZXi Rs 7,52,000
ZXi Rs 7,05.000 ZXi+ Rs 8,41,000
ZXi+ Rs 7,94,000
മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?
Diesel Manual Diesel Automatic
LDi Rs 6,45,000 VDi Rs 7,67,000
VDi Rs 7,29,000 ZDi Rs 8,52,000
ZDi Rs 8,05,000 ZDi+ Rs 9,41,000
ZDi+ Rs 8,94,000
മാരുതി ഡിസൈര്‍ Vs ടാറ്റ ടിഗോര്‍ — ഏത് തെരഞ്ഞെടുക്കണം എന്ന് സംശയമുണ്ടോ?

Tata Tigor Pricing

Petrol Diesel
XE Rs 4,70,000 XE Rs 5,60,000
XT Rs 5,41,000 XT Rs 6,31,000
XZ Rs 5,90,000 XZ Rs 6,80,000
XZ (O) Rs 6,19,000 XZ(O) Rs 7,09,000
കൂടുതല്‍... #താരതമ്യം
English summary
New Maruti Suzuki Dzire vs Tata Tigor. Read in Malayalam.
Story first published: Thursday, May 18, 2017, 17:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark