ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

By Dijo Jackson

രാജ്യാന്തര വിപണികള്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവട് മാറ്റം ആരംഭിച്ചിട്ട് കാലം കുറച്ചായി. പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണി ലക്ഷ്യമിട്ട് ഇന്ത്യയും ഇലക്ട്രിക് യുഗത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

2030 ഓടെ ഡീസല്‍-പെട്രോള്‍ കാറുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ എല്ലാം ഇലക്ട്രിക് കാറുകളിലേക്ക് കൈകടത്തി തുടങ്ങിയിരിക്കുകയാണ്.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

ഇന്ത്യയ്ക്ക് ആദ്യമായി ഇലക്ട്രിക് കാറിനെ സമ്മാനിച്ച മഹീന്ദ്രയും, നാനോയ്ക്ക് ഇലക്ട്രിക് പതിപ്പിനെ ഒരുക്കാന്‍ ശ്രമിക്കുന്ന ടാറ്റയും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കുകയാണ്.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

വിപണിയൊന്നാകെ ഇലക്ട്രിക് കാറുകളിലേക്ക് തിരിയുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ നിലപാട് എന്തെന്ന ചോദ്യം തുടക്കം മുതല്‍ക്കെ ഉയര്‍ന്നിരുന്നു.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

ഇലക്ട്രിക് കാറുകളെ കുറിച്ചുള്ള മാരുതിയുടെ നിലപാട് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങളുമായി മാരുതി കടന്നുവരുമെന്ന് മാരുതി സുസൂക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നീക്കം വിപണിയെ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുമെന്നും ഭാഗര്‍ഗവ സൂചിപ്പിച്ചു. അതേസമയം, നിലവില്‍ മോഡലുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിലും അത്യാധുനിക സാങ്കേതികതകള്‍ ഉള്‍പ്പെടുത്തുന്നതിലുമാണ് മാരുതിയുടെ ശ്രദ്ധയെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

50 ശതമാനത്തിന് അടുത്ത് വിപണി വിഹിതുള്ള മാരുതിയാണ്, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി അറിയപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

വിരലില്‍ എണ്ണാവുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ മാത്രമാണ് ഇന്ന് ഇന്ത്യയില്‍ നിലകൊള്ളുന്നത്.

ഇലക്ട്രിക് കാറുകളില്‍ നിലപാട് വ്യക്തമാക്കി മാരുതി

നിലവില്‍ മഹീന്ദ്ര മാത്രമാണ് രാജ്യത്ത് ഇലക്ട്രിക് കാറുകളെ ലഭ്യമാക്കുന്നത്. e20 പ്ലസ്, e-വെരിറ്റോ മോഡലുകളാണ് ഇലക്ട്രിക് കാര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ സംഭാവന.

എന്തായാലും എന്‍ട്രി-ലെവല്‍ കാറുകള്‍ക്ക് പേര് കേട്ട മാരുതി, എന്‍ട്രി-ലെവല്‍ ഇലക്ട്രിക് കാറുകളെ അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ലോകം.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Reveals Its Electric Car Plans. Read in Malayalam.
Story first published: Wednesday, September 6, 2017, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X