മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

By Dijo Jackson

മാരുതി സുസൂക്കി ഇഗ്നിസ് ആല്‍ഫ എഎംടി ഇന്ത്യയില്‍ പുറത്തിറങ്ങി. 7,01,143 ലക്ഷം രൂപയാണ് മാരുതി സുസൂക്കി ഇഗ്നിസ് ആല്‍ഫ എഎംടി പെട്രോള്‍ വേര്‍ഷന്റെ വില. 8,08,050 എക്‌സ്‌ഷോറൂം വിലയിലാണ് ഡീസല്‍ വേര്‍ഷന്‍ വന്നെത്തുന്നത്.

മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

മാരുതിയുടെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (ഓട്ടോമേറ്റഡ് മാനുവല്‍) ഗിയര്‍ബോക്‌സിലാണ് പുതിയ മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി ലഭ്യമാവുക. എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങളില്ലാതെയാണ് പെട്രോള്‍, ഡീസല്‍ ആല്‍ഫ വേരിയന്റുകള്‍ അണിനിരക്കുന്നത്.

Recommended Video

Tata Nexon Review: Specs
മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം, 74 bhp കരുത്തും 190 Nm torque മാണ് ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കാഴ്ചവെക്കുന്നത്.

മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള വലിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, എക്‌സ്റ്റീരിയര്‍ പെയിന്റ് സ്‌കീമിന് അനുയോജ്യമായ ഇന്റീരിയര്‍ പാനലുകള്‍, മൂന്ന് വ്യത്യസ്ത ഡ്യൂവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ ഷെയ്ഡുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഇഗ്നിസ ഫീച്ചറുകള്‍.

മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫോഴ്‌സ് ലിമിറ്റേഴ്‌സിന് ഒപ്പമുള്ള സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നിവായമ് മാരുതി ഇഗ്നിസ് ആല്‍ഫ എഎംടിയുടെ സുരക്ഷാ സജ്ജീകരണങ്ങള്‍.

മാരുതി ഇഗ്നിസ് ആല്‍ഫ എഎംടി പുറത്തിറങ്ങി; വില 7.01 ലക്ഷം

ഇഗ്നിസിന്റെ ആദ്യ വരവില്‍ ടോപ് വേരിയന്റ് ആല്‍ഫയില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കാന്‍ മാരുതി തയ്യാറായിരുന്നില്ല. എന്തായാലും വിപണിയില്‍ മത്സരം കനത്ത സാഹചര്യത്തില്‍ പുതിയ എഎംടി വേരിയന്റ് ഇഗ്നിസിന്റെ കുതിപ്പിന് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki #new launches
English summary
Maruti Suzuki Ignis Alpha AMT Launched In India; Prices Start At Rs 7.01 Lakh. Read in Malayalam.
Story first published: Thursday, August 3, 2017, 19:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X