ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

Written By:

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മാരുതിയുടെ അർബൻ കോംപാക്ട് ക്രോസോവർ മോഡലായ ഇഗ്നിസ് വിപണിയിലെത്തിച്ചേർന്നത്. ഇഗ്നിസിലൂടെ മാരുതിയും ഒരു പുതിയ സെഗ്മെന്റിന് തുടക്കമിട്ടിരിക്കുന്നു. പുതുവർഷ ദിനത്തിലായിരുന്നു ഇഗ്നിസിന്റെ ബുക്കിംഗ് ആരംഭിച്ചത്.

To Follow DriveSpark On Facebook, Click The Like Button
ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ഇഗ്നിസ് വിപണിയിലെ സാന്നിധ്യമറിയിച്ചപ്പോഴേക്കും മൊത്തത്തിൽ ബുക്കിംഗ് ആറായിരവും തികച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിൽ എത്തിച്ചേർന്ന ഇഗ്നിസിന് 4.59 ലക്ഷമാണ് പ്രാരംഭ വില.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ബലെനോയ്ക്കും എസ്-ക്രോസിനും ശേഷം പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വിപണിയിലെത്തുന്ന മൂന്നാമത്തെ വാഹനം എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഇഗ്നിസിന്. ഇന്ത്യയ്‌ക്കൊപ്പം യൂറോപ്പിലും ജപ്പാനിലും ഇഗ്നിസിന്റെ അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

മാരുതി റിറ്റ്സിന് പകരക്കാരനായിട്ടാണ് ഇപ്പോൾ ഇഗ്നിസിനെ അവതരിപ്പിച്ചിരിക്കുന്നത്. ബലേനൊയെ അടിസ്ഥാനപ്പെടുത്തിയുള്ള അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലെത്തുന്ന ഇഗ്നീസിന്റെ നിര്‍മാണം ഹരിയാനയിലെ ഗുരുഗ്രാം പ്ലാന്റിൽ വച്ചാണ് നടക്കുന്നത്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ഇഗ്നിസിന്റെ പെട്രോൾ വേരിയന്റുകൾക്ക് 4.59ലക്ഷം മുതൽ 6.30ലക്ഷം വരെയാണ് വില. അതുപോലെ ഡീസൽ മോഡലുകൾക്ക് 6.39ലക്ഷം മുതൽ 7.46ലക്ഷം വരെയാണ് നിശ്ചയിച്ചിരിക്കുന്ന വില.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

പെട്രോൾ മോഡലുകൾക്കായുള്ള വെയിറ്റിംഗ് പിരീഡ് 12 ആഴ്ചയും ഡീസലുകൾക്ക് 8-10 ആഴ്ചയോളമാക്കിയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഡീസൽ ഇഗ്നിസിനായുള്ള വെയ്റ്റിംഗ് പിരീഡ് കൂടുതൽ ഏർപ്പെടുത്തിയിരിക്കുന്നത് ബംഗ്ലുരുവിലാണ്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ ഒമ്പത് വ്യത്യസ്ത നിറങ്ങളിലാണ് ഇഗ്നിസ് ലഭ്യമാവുക.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

83ബിഎച്ച്പിയും 113എൻഎം ടോർക്കും നൽകുന്നതാണ് ഇഗ്നിസിലെ 1.2ലിറ്റർ പെട്രോൾ എൻജിൻ. 1.3 ഡീസൽ എൻജിനാകട്ടെ 74ബിഎച്ച്പിയും 190എൻഎം ടോർക്കുമാണ് നിലവിലുല്പാദിപ്പിക്കുന്നത്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്കായി 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമേറ്റ‍ഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഡെൽറ്റ, സെറ്റ വേരിയന്റുകളിൽ മാത്രമായിരിക്കും എഎംടി ലഭ്യമാവുക.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ഇഗ്നിസിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 20.89കിലോമീറ്റർ മൈലേജും ഡീസൽ ലിറ്ററിന് 26.80കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

ഇതിനുമുൻപ് സാന്നിധ്യമറിയിച്ചിട്ടില്ലാത്ത വിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായണ് ഇഗ്നിസിനെ കളത്തിലറിക്കിയതെന്നാണ് കമ്പനിയുടെ നിലപാട്.

ഒരു തകർപ്പൻ തുടക്കം; 'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

കാലത്തിനനുസൃതമായി ചുവടുമാറ്റി പരമ്പരാഗത ശൈലിയിൽ നിന്നും മാറിയുള്ളൊരു ചിന്ത അനിവാര്യമാണെന്നും കൂടി കമ്പനി വ്യക്തമാക്കി. ഇഗ്നിസിലൂടെ പുത്തൻ തലമുറ യുവാക്കളെയാണ് മാരുതി ലക്ഷ്യമിടുന്നത്.

.

ഉടൻ സ്വന്തമാക്കൂ മാരുതിയുടെ ആദ്യ കോംപാക്ട് ക്രോസോവർ വാഹനം ഇഗ്നിസ് ആകർഷക വിലയിൽ, കൂടതൽ ഇമേജുകൾക്ക് ഗ്യാലറി സന്ദർശിക്കൂ

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Ignis Bags 6000 Bookings In Two Weeks
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark