മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

Written By:

പ്രീമിയം അർബൻ കോംപാക്ട് എന്ന പേരിൽ മാരുതി ഈ വർഷം അവതരിപ്പിച്ച ആദ്യ വാഹനമായിരുന്നു ഇഗ്നിസ്. ദില്ലി എക്സ്ഷോറൂം 4.59 ലക്ഷത്തിന് വിപണിയിലെത്തിച്ച ഇഗ്നിസിനെ നെക്സ ഡീലർഷിപ്പ് വഴിയാണ് വിറ്റഴിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

ഡീസൽ, പെട്രോൾ വകഭേദത്തിൽ അവതരിപ്പിച്ച ഇഗ്നിസിൽ മാനുവൽ, എഎംടി ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് വകഭേദങ്ങൾക്കും വിപണിയിൽ ഏറിയ ഡിമാന്റാണ് നിലനിന്നുപോകുന്നത്.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

എന്നിരുന്നാലും ടോപ്പ് എന്റ് വേരിയന്റായ ആൽഫ പെട്രോൾ മോഡലിന് മാത്രമായി കാത്തിരിപ്പ് സമയം എട്ടാഴ്ചയത്തോളമായി ദീർഘിപ്പിച്ചിട്ടുണ്ട്.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

ഉയർന്ന ഡിമാന്റ് മാനിച്ച് ഇഗ്നിസിന്റെ ഡീസൽ ആൽഫ വേരിയന്റുക്കുള്ള കാത്തിരിപ്പ് സമയവും 12 ആഴ്ചയോളമാക്കി മാറ്റിയിട്ടുണ്ട്.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

ഇഗ്നിസിന്റെ ബേസ് വേരിയന്റായ സിഗ്മയും ടോപ്പ് വേരിയന്റായ ആൽഫയും പെട്രോൾ വകഭേദങ്ങളിലാണ് ലഭ്യമാകുന്നത്. മിഡ് വേരിയന്റുകളായ ഡെൽറ്റ, സെറ്റ എന്നിവ പെട്രോളിലും ഡീസലിലും ലഭ്യമാണ്. ഇവയിൽ മാനുവലും എഎംടി ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

81.80ബിഎച്ച്പിയും 113എൻഎം ടോർക്കുമുള്ളതാണ് ഇഗ്നിസിലെ 1.2ലിറ്റർ വിവിടി ഫോർ സിലിണ്ടർ പെട്രോൾ എൻജിൻ. ഇതിലെ 1.3ലിറ്റർ ഡിഡിഐഎസ് ഫോർ സിലിണ്ടർ 74ബിഎച്ച്പിയും 190എൻഎം ടോർക്കും സൃഷ്ടിക്കുന്നു.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

വാഹനത്തിന്റെ സുരക്ഷ മുൻനിർത്തി എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗ് എന്നീ ഫീച്ചറുകളും ഇഗ്നിസിൽ ലഭ്യമാക്കിയിട്ടുണ്ട്.

മാരുതി ഇഗ്നിസ് കാത്തിരിപ്പ് സമയം ദീർഘിപ്പിച്ചു....

പ്രധാനമായും മഹീന്ദ്ര കെയുവി100, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 എന്നീ വാഹനങ്ങളോട് കിടപിടിക്കുന്നതിനാണ് ഇഗ്നിസ് വിപണിയിലെത്തിച്ചേർന്നിരിക്കുന്നത്.

മാരുതി ഇഗ്നിസ് എക്സ്ക്ലൂസീവ് ഗ്യാലറി...

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Ignis Commands A Waiting Period — Here Is How Long!
Story first published: Wednesday, January 25, 2017, 16:19 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark