ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

മാരുതി കോംപാക്ട് ക്രോസോവർ വാഹനമായ ഇഗ്നിസിന്റെ വിജയകരമായ വിപണിപ്രവേശനത്തിന് ശേഷം സ്പോർടി പതിപ്പായ ഇഗ്നിസ് ആർഎസ് അവതരിക്കുന്നു.

By Praseetha

മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് ക്രോസോവർ വാഹനമായ ഇഗ്നിസ് വിപണിയിലെത്തിക്കഴിഞ്ഞു. ജനുവരി 13 ന് അവതരിച്ച ഇഗ്നിസ് നിലവിൽ 6000 ബുക്കിംഗുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇഗ്നിസിന്റെ സ്പോർടി പതിപ്പായ ഇഗ്നിസ് ആർഎസിനെ കൂടി ഉടൻ വിപണിയിലെത്തിക്കുമെന്നുള്ള വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

അടുത്ത മാസത്തോടുകൂടി പ്രീമിയം ഡീലർഷിപ്പായ നെക്സവഴി ബലെനോയുടെ സ്പോർടി പതിപ്പ് ആർഎസ് മോഡലിന്റെ അവതരണം നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. ബലെനോ ആർഎസിനു ശേഷം ഈ വർഷം പകുതിയോടുകൂടി ഇഗ്നിസ് ആർഎസിന്റെ അവതരണമുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

ബലെനോ ആർഎസിന് കരുത്തേകുന്ന അതെ 1.0ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ തന്നെയായിരിക്കും ഇഗ്നിസിന്റെ സ്പോർടി പതിപ്പിന് കരുത്തേകുക. 110ബിഎച്ച്പിയും 170എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

സ്പോർടി ബംബർ, സൈഡ് സ്കേർട്, നിലവിലുള്ള അതെ 'യു' ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ എന്നിവയായിരിക്കും കാറിന്റെ സ്പോർടി ലുക്ക് വർധിപ്പിക്കുന്ന ഘടകങ്ങൾ.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

ടാബ്‌ലെറ്റിന് സമാനരൂപത്തിലുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്മാർട് പ്ലെ ലിങ്കേജ് ഡിസ്പ്ലെ ഓഡിയോ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, പുഷ് ബട്ടൺ സ്റ്റാർട്/സ്റ്റോപ്പ്, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടണ്ട് ഓഡിയോ തുടങ്ങിയവും ഇഗ്നിസ് ആർഎസിന്റെ അകത്തളത്തിലെ സവിശേഷതകളാണ്.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

നിലവിൽ ഇഗ്നിസ് പെട്രോൾ മോഡലിന് 4.59ലക്ഷം മുതൽ 6.30ലക്ഷം വരെയാണ് വില. അതുപോലെ 6.39ലക്ഷത്തിൽ തുടങ്ങി 7.46ലക്ഷം വരേക്കുമാണ് ഡീസൽ വേരിയന്റിന്റെ വില.

ഉടൻ വരുന്നു സ്പോർടി ലുക്കിൽ ഇഗ്നിസ് ആർഎസ്!!

ഇഗ്നിസിന്റെ ആർഎസ് പതിപ്പ് എത്തിക്കഴിഞ്ഞാൽ നിലവിലുള്ള പെട്രോൾ വേരിയന്റുകളെക്കാൾ വില അധികമായിരിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

കൂടുതൽ ഇഗ്നിസ് ഇമേജുകൾ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Might Introduce Ignis RS Soon In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X