പുതുവിപ്ലവത്തിന് മാരുതി സുസൂക്കി; എല്ലാ മോഡലിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി പുത്തന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. 2020 ഓടെ മുഴുവന്‍ മോഡല്‍ നിരയിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ്.

നിലവില്‍ 94000 ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുകളാണ് ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രതിവര്‍ഷം വില്‍പന നടത്തുന്നത്. കണ്ടിന്യസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (CVT), ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (AT) ഉള്‍പ്പെടെ ടൂ പെഡല്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയ 1.5 ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് 2016-17 സാമ്പത്തിക വര്‍ഷം മാരുതി ലക്ഷ്യമിടുന്നത്. 2020 ഓടെ വില്‍പന 3 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും മാരുതി പദ്ധതിയിടുന്നു.

എജിഎസ്, സിവിടി, എടി ഉള്‍പ്പെടുന്ന ടൂ പെഡല്‍ ടെക്‌നോളിയ്ക്ക് ഇന്ത്യയില്‍ പ്രചാരം ഏറുകയാണെന്നും 2020 ഓടെ മുഴുവന്‍ മോഡലുകളിലും ഈ സാങ്കേതികത കമ്പനി ഉറപ്പ് വരുത്തുമെന്നും മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിവി രാമന്‍ പറഞ്ഞു.

നിലവില്‍ ആള്‍ട്ടോ കെ10, വാഗണ്‍ ആര്‍, സെലെറിയോ, ഇഗ്നിസ്, ഡിസൈര്‍ മോഡലുകളില്‍ മാത്രമാണ് എജിഎസ് ടെക്‌നോളജിയെ മാരുതി ലഭ്യമാക്കുന്നത്. അതേസമയം, സിവിടി ഗിയര്‍ബോക്‌സിലാണ് ബലെനോ എത്തുന്നത്.

എടി ഗിയര്‍ബോക്‌സില്‍ മാത്രമാണ് സെഡാന്‍ മോഡല്‍ സിയാസും, എംപിവി മോഡല്‍ എര്‍ട്ടിഗയും സാന്നിധ്യമറിയിക്കുന്നത്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയില്‍ ഗിയര്‍ബോക്‌സുകളെ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിന് ഒപ്പം പാര്‍ട്‌സുകളുടെ ആഭ്യന്തര ഉത്പാദനവും കമ്പനി വര്‍ധിപ്പിക്കുമെന്ന് സിവി രാമന്‍ വ്യക്തമാക്കി. ഇത് ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില കുറയ്ക്കുന്നതില്‍ നിര്‍ണായക ഘടകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എജിഎസ് ടെക്‌നോളജിയില്‍ ഒരുങ്ങിയ മാരുതി മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സെലെറിയോയുടെ വില്‍പനയില്‍ 40 ശതമാനവും, വാഗണ്‍ ആറിന്റെ വില്‍പനയില്‍ 13 ശതമാനവും, ആള്‍ട്ടോയുടെ വില്‍പനയില്‍ 15 ശതമാനവും, ഇഗ്നിസിന്റെ വില്‍പനയില്‍ 26 ശതമാനവുമായാണ് ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുകള്‍ ഉള്‍പ്പെടുന്നത്.

കൂടുതല്‍ ഓട്ടോമാറ്റിക് വേരിയന്റുകളെ നല്‍കുന്നതിന് ഒപ്പം, മോഡലുകളുടെ സുരക്ഷാ സജ്ജീകരണങ്ങളിലും ഇന്ധനക്ഷമതയിലും മാരുതി ശ്രദ്ധ ചെലുത്തും. നിലവില്‍ 47 ശതമാനമാണ് മാരുതി സുസൂക്കിയുടെ വിപണി വിഹിതം.

കോര്‍പറേറ്റ് ആവറേജ് ഫ്യൂവല്‍ എഫിഷ്യന്‍സി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി എഞ്ചിനുകളെ അപ്‌ഗ്രേഡ് ചെയ്യാനുള്ള നീക്കത്തിലാണ് മാരുതി. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകളും, സബ്‌കോമ്പാക്ട് സെഡാനുകളും ഉള്‍പ്പെടുന്ന A, B സെഗ്മന്റുകളിലാണ് മാരുതി എഞ്ചിന്‍ അപ്ഗ്രഡേഷന്‍ നടത്തുക. 

അതേസമയം മറ്റ് സെഗ്മന്റുകളില്‍ പുതിയ പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള ശ്രമവും മാരുതി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ഏപ്രിലോടെ തങ്ങളുടെ മുഴുവന്‍ മോഡല്‍ പോര്‍ട്ട്‌ഫോളിയോയും മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അണിനിരത്താനും മാരുതി ശ്രമിക്കുന്നുണ്ട്.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki To Offer Automatic Gearbox Option On Most Models By 2020. Read in Malayalam.
Story first published: Thursday, May 25, 2017, 13:29 [IST]
Please Wait while comments are loading...

Latest Photos