പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

Written By:

പുതുതലമുറ ഡിസൈറിനെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി അവതരിപ്പിച്ച് കാലം ഏറെയായില്ല. പക്ഷെ, പുതിയ ഡിസൈറില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

2017 ഡിസൈറിലെ സ്റ്റീയിറിംഗ് അസംബ്ലിയിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡിസൈറിന്റെ സ്റ്റീയറിംഗ് അസംബ്ലി മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ മാരുതി ആരംഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. TeamBHP യാണ് ഇതുസംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കിയത്.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഡിസൈറുകളുടെ വില്‍പന നിര്‍ത്തിവെയ്ക്കാന്‍ ഡീലര്‍ഷിപ്പുകളോട് മാരുതി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

എന്നാല്‍ പുതിയ എല്ലാ ഡിസൈര്‍ മോഡലിലും സ്റ്റീയറിംഗ് അസംബ്ലി പ്രശ്‌നമുണ്ടോ, അതോ പ്രത്യേക ബാച്ചില്‍ നിന്നുമുള്ള മോഡലുകള്‍ക്ക് മാത്രമാണോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്റ്റീയറിംഗ് അസംബ്ലിയെ മാരുതിഎത്തിച്ച് കൊണ്ടിരിക്കുകയാണ്. ഡിസൈര്‍ മോഡലുകളുടെ ഡെലിവറിക്ക് മുമ്പ് തന്നെ സ്റ്റീയറിംഗ് അസംബ്ലി മാറ്റിസ്ഥാപിക്കണമെന്ന് ഡീലർഷിപ്പുകൾക്ക് മാരുതിയുടെ കർശന നിർദ്ദേശവുമുണ്ട്.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ഡീലര്‍ഷിപ്പുകളിലേക്ക് എത്താനിരിക്കുന്ന ഡിസൈറുകളിലും മാരുതി സ്റ്റീയറിംഗ് അസംബ്ലി മാറ്റുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ മാരുതി ഡിസൈര്‍ ലഭ്യമാകുന്നത്. 1.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളിലാണ് ഡിസൈര്‍ എത്തുന്നത്.

പുതിയ മാരുതി ഡിസൈറിലും പ്രശ്‌നങ്ങള്‍?; ഡീലര്‍ഷിപ്പുകളില്‍ ഡെലിവറി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Reportedly Fixing An Issue In The New Dzire. Read in Malayalam.
Story first published: Thursday, June 15, 2017, 14:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark