ഇനി ഒരല്‍പം കാത്തിരുന്നാല്‍ മതി; 2017 മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നൂ
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി, എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രാകരം, 2017 സെപ്തംബറില്‍ അപ്‌ഡേറ്റഡ് പ്രീമിയം ക്രോസോവറിനെ മാരുതി ഇന്ത്യയില്‍ പുറത്തിറക്കും.

വരവിന് മുന്നോടിയായി എസ്-ക്രോസ് ഫെയ്‌സ് ലിഫ്റ്റിന് മേലുള്ള ബുക്കിംഗ് സെപ്തംബര്‍ 1 മുതല്‍ മാരുതി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് പുതിയ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി ലഭ്യമാക്കുക.

പുതുക്കിയ സ്ലാറ്റ് ഗ്രില്‍, ക്രോം സ്‌ട്രൈപ്, പ്രൊജക്ടര്‍ ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പുതുമയാര്‍ന്ന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, പുതുക്കിയ ബമ്പര്‍ എന്നിവയാണ് എസ്-ക്രോസ് ഫെയ്‌സ് ലിഫ്റ്റിന്റെ ഫ്രണ്ട് പ്രൊഫൈലില്‍ ശ്രദ്ധേയമായ ഫീച്ചറുകള്‍.
Recommended Video


റിയര്‍ എന്‍ഡിലും ഒരുപിടി മാറ്റങ്ങളോടെയാണ് എസ്-ക്രോസ് എത്തുക.

വെട്ടി ഒരുക്കിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും, പുതുക്കിയ ബമ്പറും റിയര്‍ എന്‍ഡിന്റെ സവിശേഷതയാണ്. നിലവില്‍ വില്‍പനയിലുള്ള എസ്-ക്രോസിന്റെ ഡിസൈന്‍ തത്വം തന്നെയാണ് അപ്‌ഡേറ്റഡ് വേര്‍ഷനും പിന്തുടരുന്നത്.

അപ്‌ഡേഷന്റെ ഭാഗമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ പുതിയ അലോയ് വീലുകള്‍ ഇടംപിടിക്കും.
ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ക്ക് ഏറെ മിനുക്കുപണി ഇത്തവണ ലഭിച്ചിട്ടില്ല.

അതേസമയം ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനോടെയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറില്‍ ഇടംപിടിക്കും.

നിലവിലുള്ള 1.3 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റും വന്നെത്തുക. 1.3 ലിറ്റര്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍, 6 സ്പീഡ് ഗിയര്‍ബോക്‌സാണ് 1.6 ലിറ്റര്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത്.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും അപ്‌ഡേറ്റഡ് എസ്-ക്രോസില്‍ മാരുതി അവതരിപ്പിച്ചേക്കും. പുതിയ മോഡലില്‍ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാവുമോ എന്നത് സംശയമാണ്.

പുതിയ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇതിനകം പല വിദേശ വിപണികളിലും സുസൂക്കി അവതരിപ്പിച്ചു കഴിഞ്ഞു.


Click it and Unblock the Notifications








