ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ മാരുതി പുറത്ത് വിട്ടു. സെപ്തംബര്‍ 28 ന് ഔദ്യോഗികമായി അവതരിക്കാനിരിക്കുന്ന പുതിയ എസ്‌യുവിയുടെ ബുക്കിംഗ് മാരുതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്തുടനീളമുള്ള പ്രീമിയം നെക്‌സ ഷോറൂമുകളില്‍ നിന്നും 11,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ എസ്-ക്രോസിനെ ബുക്ക് ചെയ്യാം.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതിയ സ്റ്റൈലിംഗോടെയുള്ള അപ്‌ഡേറ്റഡ് ഫ്രണ്ട് പ്രൊഫൈലാണ് എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റ്. വെര്‍ട്ടിക്കല്‍ സ്ലാറ്റുകളും, പുതുക്കിയ ബമ്പറും, വീതിയേറിയ ലോവര്‍ ഗ്രില്ലും, വെട്ടിയൊതുക്കിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും അടങ്ങുന്നതാണ് എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖരൂപം.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള മോഡലിന് സമാനമായാണ് സൈഡ് പ്രൊഫൈല്‍ ഒരുങ്ങിയിട്ടുള്ളത്. 16 ഇഞ്ച് അലോയ് വീലുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇടംപിടിക്കുന്നതും.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

അഗ്രസീവ് ഗ്രാഫിക്‌സിന്റെ പിന്തുണ നേടിയ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് 2017 എസ്-ക്രോസിന്റെ റിയര്‍ എന്‍ഡ് ഹൈലൈറ്റ്. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലായാണ് പുതിയ മാരുതി എസ്-ക്രോസ് ലഭ്യമാവുക.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

സാറ്റിന്‍ ക്രോം ആക്‌സന്റ്, പിയാനൊ ബ്ലാക് സെന്റര്‍ കണ്‍സോള്‍, ലെതര്‍ ഫിനിഷ് ആം-റെസ്റ്റ്, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോര്‍ഡ്, സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ടെക്നോളജിയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ മാരുതി എസ്-ക്രോസിന്റെ പ്രധാന ഹൈലൈറ്റ്. 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.3 ലിറ്റര്‍ എഞ്ചിന്‍.

ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

സിയാസിനും എര്‍ട്ടിഗയ്ക്കും ശേഷം സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന മൂന്നാമത്തെ മോഡലാണ് എസ്-ക്രോസ്. ഐഡില്‍-സ്‌റ്റോപ്-സ്റ്റാര്‍ട്ട്, ടോര്‍ഖ് അസിസ്റ്റ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ സിസ്റ്റം, ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ നീളുന്ന ഒരുപിടി ഫീച്ചറുകളാണ് സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ എസ്-ക്രോസ് നേടുക.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഇതാണ് മാരുതിയുടെ പുതിയ ക്രോസ്ഓവര്‍; 2017 എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി ക്രെറ്റ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവരാണ് പുതിയ മാരുതി എസ്-ക്രോസിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #maruti #suv #മാരുതി
English summary
Maruti Suzuki S-Cross Facelift Officially Unveiled. Read in Malayalam.
Story first published: Wednesday, September 27, 2017, 10:14 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark