മാരുതി ചില എസ്-ക്രോസ് വേരിയന്റുകൾ പിൻവലിക്കുന്നു....

Written By:

മാരുതി സുസുക്കി നെക്സ ഡീലർഷിപ്പ് വഴി വിറ്റഴിക്കുന്ന പ്രീമിയം എസ്‌യുവി എസ്ക്രോസിന്റെ ചില വേരിയന്റുകളെ പിൻവലിക്കുന്നു. 1.6 ലിറ്റർ ഡിഡിഐഎസ് 320,1.3 ലിറ്റർ ഡിഡിഐഎസ് 200 എന്നീ രണ്ട് വ്യത്യസ്ത ഡീസൽ എൻജിനുകളാണ് എസ്-ക്രോസിന് കരുത്തേകുന്നത്.

ബേസ് വേരിയന്റുകളായ സിഗ്മ, മിഡ് വേരിയന്റ് ഡെൽറ്റ, സെറ്റ, ടോപ്പ് വേരിയന്റായ ആൽഫ എന്നീ നാലു വേരിയന്റുകളിലും കരുത്തേകാനായി ഈ രണ്ട് എൻജിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ 1.6 ലിറ്റർ ഡിഡിഐഎസ് 320 ഡീസൽ എൻജിൻ കരുത്തേകുന്ന സിഗ്മ, ഡെൽറ്റ, സെറ്റ എന്നീ വേരിയന്റുകളെ പിൻവലിച്ച് ആൽഫ വേരിയന്റിനെ നിലനിർത്താനുള്ള തീരുമാനത്തിലാണ് കമ്പനി.

ടോപ്പ് എന്റ് വേരിയന്റായ ആൽഫയ്ക്ക് മാത്രമായിരിക്കും 1.6 ലിറ്റർ ഡിഡിഐഎസ് 320 ഡീസൽ എൻജിൻ കരുത്തേകുക. എന്നാൽ 1.3 ലിറ്റർ ഡിഡിഐഎസ് 200 ഡീസൽ എൻജിൻ ഈ നാലു വേരിയന്റുകളിലും തുടർന്നും ഉപയോഗിക്കുന്നതായിരിക്കും.

1.6ലിറ്റർ പെട്രോൾ എൻജിന്റെ കാര്യത്തിൽ മാത്രമാണ് കമ്പനി ഈ നിലപാട് കൈകൊണ്ടിരിക്കുന്നത്. ഡിഡിഐഎസ് 320 ഡീസൽ എൻജിനിൽ ടോപ്പ് എന്റ് വേരിയന്റായ ആൽഫ മാത്രമായിരിക്കും ലഭ്യമാവുക.

ദില്ലി എക്സ്ഷോറൂം 12.03ലക്ഷമായിരിക്കും എസ്-ക്രോസ് ആൽഫ വേരിയന്റിന്റെ വില. ഡിഡിഐഎസ് 200 ഡീസൽ എൻജിനിൽ ലഭ്യമായിട്ടുള്ള എല്ലാ നാലു വേരിയന്റുകൾക്കും 8.78-10.63 ലക്ഷം എന്ന നിരക്കിലായിരിക്കും വിപണി വില.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിറ്റഴിക്കപ്പെട്ട ആദ്യ മോഡലായിരുന്നു എസ്-ക്രോസ്. 1.6ലിറ്റർ, 1.3ലിറ്റർ ഡീസൽ എൻജിനിൽ മാത്രമായിരുന്നു ഈ വാഹനം വില്പനയ്ക്കെത്തിയിരുന്നത്.

കമ്പനി നിശ്ചയിച്ച വില കാരണമോ എന്തോ ഈ വാഹനത്തിന് വലിയ രീതിയിൽ വിപണി നേടിയെടുക്കാൻ സാധിച്ചില്ല.

മാസംതോറും എസ്-ക്രോസിന്റെ 2,000, 2,100യൂണിറ്റുകൾ വീതമാണ് വിറ്റഴിക്കുന്നത്. വിറ്റാര ബ്രെസയും ഇതിനൊപ്പം വിറ്റഴിക്കപ്പെടുന്നതിനാൽ എസ്‌യുവി സെഗ്മെന്റിൽ വിപണി വിഹിതം വർധിപ്പിക്കാനും മാരുതിക്ക് സാധിച്ചിട്ടുണ്ട്.

വലിയ തോതിൽ എസ്-ക്രോസ് വിറ്റഴിക്കാൻ സാധിച്ചില്ലെങ്കിലും കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ സ്വാധീനിച്ചെന്നു വേണം പറയാൻ.

കഴിഞ്ഞ വർഷം മാരുതിയുടെ എസ്‌യുവി സെഗ്മെന്റിൽ ഏപ്രിൽ മുതൽ ഡിസംബർ വരെ 120 ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്. ഈ സെഗ്മന്റിൽ ഇതേ രീതിയിലുള്ള പുരോഗതിയാണ് മാരുതി മുന്നിൽ കാണുന്നത്.

  

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Discontinues Sale Of Some Variants Of S-Cross — Find Out Why
Story first published: Monday, January 30, 2017, 16:28 [IST]
Please Wait while comments are loading...

Latest Photos