എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിഎൽഎക്സ് വേരിയന്റിനെ പുതുക്കി അവതരിപ്പിച്ചിരിക്കുന്നു. ഡ്രൈവർ എയർബാഗ് ഉൾപ്പെടുത്തിക്കൊണ്ടാണ് സ്വിഫ്റ്റ് ഡിഎൽഎക്സ് മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

എയർബാഗിനു പുറമെ നാലു പവർ വിന്റോകൾ, ബ്ലാക്ക് പില്ലറുകൾ, സെൻട്രൽ ലോക്കിംഗ് എന്നിവയാണ് സ്വിഫ്റ്റ് ഡിഎൽഎക്സിലെ മറ്റു ശ്രദ്ധേയമായ ഫീച്ചറുകൾ.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

ബ്ലൂടൂത്തോടുകൂടിയ മ്യൂസിക് സിസ്റ്റം, യുഎസ്ബി, സ്പീക്കറുകൾ എന്നിവയാണ് അകത്തളത്തിലെ പുതുമകൾ എന്നുപറയാവുന്നത്.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

1.2ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് സ്വിഫ്റ്റ് ഡിഎൽഎക്സിന് കരുത്തേകുന്നത്. 83ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

5 സ്പീഡ് ഗിയർബോക്സുൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ 20.4km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

എയർബാഗ് ഉൾപ്പെടുത്തിയിട്ടുള്ള ഈ പെട്രോൾ വേരിയന്റ് സ്വിഫ്റ്റ് ഡിഎൽഎക്സിന് ദില്ലി എക്സ്ഷോറൂം 4.8ലക്ഷമാണ് വില.

എയർബാഗ് ഉൾപ്പെടുത്തിയ സ്വിഫ്റ്റ് ഡിഎൽഎക്സ്; വില 4.8ലക്ഷം

ഇന്ത്യയിൽ വരാനിരിക്കുന്ന ഉത്സവക്കാലത്തോടനുബന്ധിച്ച് പുത്തൻ തലമുറ സ്വിഫ്റ്റിനേയും സ്വിഫ്റ്റ് ഡിസയറിനേയും അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മാരുതി.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Launches Swift DLX With Airbag; Priced At Rs 4.8 Lakh
Story first published: Wednesday, February 1, 2017, 15:26 [IST]
Please Wait while comments are loading...

Latest Photos