കിടിലൻ ലുക്കിൽ സ്വിഫ്റ്റ് ഡിസയർ അല്ല്യൂർ....

Written By:

ഇന്ത്യയിലെ മുൻനിര നിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ കോംപാക്ട് സെഡാന്റെ ഒരു പരിമിതക്കാല പതിപ്പിനെ അവതരിപ്പിച്ചു. സ്വിഫ്റ്റ് ഡിസയർ അല്ല്യൂർ എന്നപ്പേരിലാണ് പുത്തൻ പതിപ്പിന്റെ അവതരണം.

എക്സ്റ്റീരിയർ, ഇന്റീരിയർ അക്സസറികൾക്കൊപ്പമാണ് പരിമിതക്കാല എഡിഷനായ അല്ല്യൂരിന്റെ അവതരണം. പ്രീമിയം ഫീച്ചറുകൾ കൊണ്ട് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ കഴിവുള്ള മോഡലാണ് അല്ല്യൂർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആറു വ്യത്യസ്ത നിറങ്ങളിലായിരിക്കും അല്ല്യൂർ ഡിസയർ ലഭ്യമാവുക. സൈഡ് സ്കേർട്ട്, ക്രോം ബംബർ കോർണർ പ്രോജക്ടർ, അല്ല്യൂർ ബോഡി ഗ്രാഫിക്സ്, ക്രോം വിന്റോ ഫ്രെയിം കിറ്റ്, ബൂട്ട്‌ലിഡ് ക്രോം ഗാർണിഷ്, ക്രേം ഫിനിഷുള്ള അല്ല്യൂർ ബാഡ്ജ് എന്നീ ഫീച്ചറുകളാണ് ഡിസയറിനെ പുതുമയുള്ളതാക്കി മാറ്റുന്നത്.

പ്രീമിയം ഫീൽ വരുത്തുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇന്റീരിയറിലെ പ്രത്യേകത. ബീജ്-ചോക്കലേറ്റ് ബ്രൗൺ ലെതർ സീറ്റ്, അല്ല്യൂർ ബ്രാന്റ് പില്ലോ, വുഡൻ ഡാഷ്ബോർഡ്, ആംറെസ്റ്റ്, ആബിയന്റ് ലൈറ്റ്, നെർറ്റ്സ് മ്യൂസിക് സിസ്റ്റം, ബീജ് ഫ്ലോർ കാർപെറ്റ് എന്നീ ഫീച്ചറുകൾ അകത്തളത്തിലെ പ്രൗഢി വർധിപ്പിക്കുന്നു.

നിലവിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയാണ് അല്ല്യൂരിന്റെ കരുത്ത്. 74ബിഎച്ച്പിയും 190എൻഎം ടോർക്കും സൃഷ്ടിക്കുന്നതാണ് 1.3ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിൻ.

ഇതിലെ 1.2ലിറ്റർ കെ സീരീസ് വിവിടി പെട്രോൾ എൻജിനാകട്ടെ 83ബിഎച്ച്പി കരുത്തും 115എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ ഡീസൽ, പെട്രോൾ വേരിയന്റുകളിൽ 5സ്പീഡ് മാനുവലും ഒപ്പം 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ പെട്രോൾ മോഡലിൽ മാത്രവുമാണ് നൽകിയിട്ടുള്ളത്.

പുതിയ ഹാച്ചാബാക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു ന്യൂജെൻ സ്വിഫ്റ്റ് തന്നെയായിക്കോട്ടെ, കാണാം എക്സ്ക്ലൂസീവ് ഗ്യാലറി.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Launches The Limited Edition Swift Dzire Allure In India
Story first published: Tuesday, January 24, 2017, 15:53 [IST]
Please Wait while comments are loading...

Latest Photos