വരുന്നു ന്യൂജെൻ ഡിസയർ അടിമുടി മാറ്റങ്ങളോടെ...

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന്റെ പുത്തൻ തലമുറയുമായി വിപണിയിലെത്തുന്നു. ഇന്ത്യയിലെ ജനപ്രിയ സെഡാനുകളിൽ ഒന്നായ സ്വിഫ്റ്റ് ഡിസയറിന്റെ പലതവണകളായുള്ള പരീക്ഷണയോട്ടവും ഇതിനകം നടത്തപ്പെട്ടുക്കഴിഞ്ഞു.

ന്യൂജെൻ ഡിസയറിന് വഴിമാറികൊടുക്കലിന്റെ ഭാഗമായി നിലവിലുള്ള മോഡലുകളെ ഫെബ്രുവരിയോടുകൂടി നിർത്തലാക്കുമെന്നാണ് കമ്പനി അറിയിപ്പ്.

2017 മാർച്ചോടുകൂടി പുതിയ ഡിസയറിന്റെ വൻതോതിലുള്ള നിർമാണവും ആരംഭിക്കുന്നതായിരിക്കും.

അടിമുടി മാറ്റങ്ങൾക്ക് വിധേയമായിട്ടാണ് പുതിയ ഡിസയറിന്റെ അവതരണം. പുതുക്കിയ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, പുത്തൻ ഗ്രില്ല്, ഫോഗ് ലാമ്പ് എന്നിവയായിരിക്കും പറയത്തക്ക മാറ്റങ്ങൾ.

ഡ്യുവൽ ടോൺ ഇന്റീരിയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് ഓഡിയോ കൺട്രോൾസ് എന്നിങ്ങനെ പോകുന്നു അകത്തളത്തിലെ സവിശേഷതകൾ.

അതെ 1.2ലിറ്റർ പെട്രോൾ, 1.3ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും ന്യൂജെൻ ഡിസയറിനും കരുത്തേകുക. 5 സ്പീഡ് മാനുവലും എഎംടി ഗിയർബോക്സും ഉൾപ്പെടുന്നതായിരിക്കും.

മാരുതിയുടെ എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സാങ്കേതികതയും ഉൾപ്പെടുത്തുവാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം 1.0ലിറ്റർ ബൂസ്റ്റർജെറ്റ് എൻജിനും കമ്പനിയുടെ പരിഗണനയിലുണ്ട്.

  

കൂടുതല്‍... #മാരുതി #maruti
English summary
Maruti To Launch 2017 Swift Dzire In May; Gets New Design
Story first published: Tuesday, January 24, 2017, 11:44 [IST]
Please Wait while comments are loading...

Latest Photos