സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

Written By:

ഉപഭോക്താക്കളെ പോലെതന്നെ നിർമാതാക്കളും വാഹന സുരക്ഷയുടെ കാര്യത്തിൽ ഉത്കണ്ഠാകുലരാണ്. ഇക്കാരണത്താൽ തന്നെ ഒട്ടുമിക്ക നിർമാതാക്കളും മുൻപേതിൽ നിന്നും വിപരീതമായി സ്റ്റാൻഡേഡ് സുരക്ഷാ ഫീച്ചറുകലെങ്കിലും ഉൾപ്പെടുത്തിക്കൊണ്ടുള്ള വാഹനങ്ങളാണ് വിപണിയിലിറക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

മാത്രമല്ല ഇന്ത്യയിൽ സുരക്ഷനിയമങ്ങൾ കർശനമാക്കുന്നതോടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കാത്ത വാഹനങ്ങൾ വിപണിയിൽ നിരോധിക്കാനുള്ള നടപടികളും കൈകൊണ്ടേക്കാം.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

ഇതുകണക്കിലെടുത്തു കൊണ്ട് ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കിയും സുരക്ഷയുടെ കാര്യത്തിൽ ചില നടപടികൾ സ്വീകരിച്ചെത്തിയിരിക്കുന്നു.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

നെക്സ വഴി വിറ്റഴിക്കപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും ഡ്യുവൽ എയർബാഗ്, എബിഎസ് എന്നീ സ്റ്റാൻഡേഡ് സുരക്ഷാ ഫീച്ചറുകളെങ്കിലും ഉൾപ്പെടുത്തുമെന്നുള്ള തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

ഇതുവരെ വലിയ സുരക്ഷാക്രമീകരണങ്ങളൊന്നും നടത്തപ്പെടാത്ത സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ ഇത്തരത്തിലുള്ള സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

ഇനിയങ്ങോട്ട് ഡ്രൈവർ സൈഡ് എയർബാഗ് ഉൾപ്പെടുത്തിയായിരിക്കും സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും പുറത്തിറക്കുക. എൽഎക്സ്ഐ, എൽഡിഐ, വിഎക്സ്ഐ, വിഡിഐ, സെഡ്എക്സ്ഐ, സെഡ്‌ഡിഐ എന്നീ വേരിയന്റുകളിലാണിപ്പോൾ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ലഭ്യമായിട്ടുള്ളത്.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

നിലവിൽ സ്വിഫ്റ്റിന്റെ സെഡ് വേരിയന്റിൽ മാത്രമാണ് ഡ്യുവൽ എയർബാഗ് നൽകിയിട്ടുള്ളത്. തുടർന്നങ്ങോട്ട് എല്ലാ വേരിയന്റുകൾക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കമ്പനി അറിയിപ്പ്.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

അടുത്തിടെ സിയാസ്, ബലെനോ മോഡലുകളിൽ ഐഎസ്ഒഫിക്സ് മൗണ്ടുകൾ ഓഫർ ചെയ്ത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾക്കായി സീറ്റുകളിൽ പ്രത്യേകം ഉറപ്പിക്കാൻ കഴിയുന്ന ഇത്തരം സംവിധാനം എസ്-ക്രോസ് മോഡലുകൾക്കും ലഭ്യമാക്കുന്നതായിരിക്കും.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

മാരുതിയുടെ പുതിയ ക്രോസോവർ മോഡൽ ഇഗ്നിസിലും കുട്ടികൾക്കായുള്ള ഈ സുരക്ഷാക്രമീകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്വിഫ്റ്റ് ഇനി കൂടുതൽ സേഫ്...

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിറ്റഴിക്കുന്ന എല്ലാ മോഡലുകൾക്കും എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ്, ഐഎസ്ഒഫിക്സ് മൗണ്ട് തുടങ്ങിയ സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകളെങ്കിലും ഉണ്ടായിരിക്കുന്നതായിരിക്കും.

കാണാം 2017 സ്വിഫ്റ്റിന്റെ എക്സ്ക്ലൂസീവ് ഇമേജുകൾ..

English summary
Maruti Suzuki Swift Now Comes With The Standard Safety Feature
Story first published: Monday, January 23, 2017, 11:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark