2017 ജനീവ മോട്ടോര്‍ ഷോ; പുത്തന്‍ മാരുതി സ്വിഫ്റ്റ് വന്നെത്തി, ഇനി ഇന്ത്യയിലേക്ക് എപ്പോള്‍?

Written By: Dijo

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുത്തന്‍ മാരുതി സ്വിഫ്റ്റ് മോഡലിനെ സുസൂക്കി മോട്ടോര്‍സ് അവതരിപ്പിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണയിലേക്ക് എത്താനിരിക്കുന്ന മാരുതി സ്വിഫ്റ്റിനെ 2017 ജനീവ മോട്ടോര്‍ ഷോയിലാണ് സുസൂക്കി അവതരിപ്പിച്ചത്. അതേസമയം, 2016 ന്റെ അവസാനത്തില്‍ തന്നെ പുത്തന്‍ മാരുതി സ്വിഫ്റ്റ് മോഡല്‍ ജപ്പാനില്‍ രംഗപ്രവേശം നടത്തിയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
പുത്തന്‍ മാരുതി സ്വിഫ്റ്റ് വന്നെത്തി

രണ്ട് വ്യത്യസ്ത എഞ്ചിന് വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റിനെ സുസൂക്കി മോട്ടോര്‍സ് ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള മാരുതി സ്വിഫ്റ്റ് മോഡലില്‍ ഉള്‍പ്പെടുത്തിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, പുത്തന്‍ ബലെനോ ആര്‍എസിലേത് പോലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമാണ് സുസൂക്കി രണ്ട് വേരിയന്റുകളില്‍ നല്‍കിയിട്ടുള്ളത്.

പുത്തന്‍ മാരുതി സ്വിഫ്റ്റ് വന്നെത്തി

90 bhp ഉം 110 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനില്‍ പുതിയ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ആദ്യ വേരിയന്റില്‍ സുസൂക്കി സജ്ജമാക്കിയിട്ടുള്ളത്. അതേസമയം രണ്ടാം വേരിയന്റ് ടര്‍ബ്ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ എഞ്ചിനില്‍ 102 bhp ഉം 150 Nm torque പുറപ്പെടുവിക്കും. ഈ വേര്‍ഷനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സുസൂക്കി ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ മാരുതി സ്വിഫ്റ്റ് വന്നെത്തി

ഡിസൈനിലേക്ക് വരുമ്പോള്‍ ജപ്പാനില്‍ അവതരിപ്പിച്ച പുത്തന്‍ സ്വിഫ്റ്റ് മോഡലില്‍ നിന്നും കാര്യപ്രസ്‌ക്തമായ മാറ്റങ്ങളൊന്നും വരുത്താന്‍ സുസൂക്കി മുതിര്‍ന്നിട്ടില്ല. വലിപ്പമേറിയ ഗ്രില്ലും, പുത്തന്‍ ബമ്പറും, പുതുമയാര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുത്തന്‍ മാരുതി സ്വിഫ്റ്റില്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. കൂടാതെ, എല്‍ഇഡി ടെയില്‍ ലൈറ്റും, പിന്‍ബമ്പറില്‍ വരുത്തിയ മാറ്റങ്ങളും പുത്തന്‍ മരുതി സ്വിഫ്റ്റിനെ ഒരല്‍പം വ്യത്യസ്തമാക്കുന്നു.

പുത്തന്‍ മാരുതി സ്വിഫ്റ്റ് വന്നെത്തി

ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ പുത്തന്‍ മാരുതി സ്വിഫ്റ്റിനെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് സുസൂക്കി മോട്ടോര്‍സ്. ഏകദേശം 5 ലക്ഷം രൂപ വിലയിലാകും മാരുതി സ്വിഫ്റ്റ് ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക.

മാരുതി സ്വിഫ്റ്റ് 2017 ഫോട്ടോ ഗാലറി

കൂടുതല്‍... #മാരുതി #maruti #maruti swift
English summary
The 2017 Maruti Swift has made its European debut at the Geneva Motor Show in Switzerland.
Story first published: Wednesday, March 8, 2017, 13:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark