കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, പഴയ സ്മാര്‍ട്ട്‌പ്ലെയ് ഇന്‍ഫോടെയന്‍മെന്റ് സംവിധാനങ്ങള്‍ക്ക് അപ്‌ഡേറ്റുമായി രംഗത്ത്. സ്മാര്‍ട്ട്‌പ്ലെയ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള പഴയ വാഹനങ്ങളിലാണ് മാരുതിയുടെ പുതിയ അപ്‌ഡേറ്റ് ലഭ്യമാവുക.

To Follow DriveSpark On Facebook, Click The Like Button
കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

പുതിയ അപ്‌ഡേറ്റ് മുഖേന, സ്മാര്‍ട്ട്‌പ്ലെയില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ സംവിധാനവും ഇടംപിടിക്കും. അടുത്തിടെ മാരുതി അവതരിപ്പിച്ച ഇഗ്നിസ്, പുതുതലമുറ ഡിസൈര്‍ മോഡലുകളില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ ഓട്ടോ കണക്ടിവിറ്റി ഉള്‍പ്പെടുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സാന്നിധ്യമറിയിക്കുന്നത്.

കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

അതേസമയം, സിയാസ്, ബലെനോ, എസ്-ക്രോസ്, വിതാര ബ്രെസ്സ ഉള്‍പ്പെടുന്ന മോഡലുകളില്‍ പഴയ സ്മാര്‍ട്ട്‌പ്ലെയ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണുള്ളത്.

കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

ഇപ്പോള്‍ മാരുതി പുറത്ത് വിട്ടിരിക്കുന്ന അപ്‌ഡേറ്റ് പ്രാകരം, ഈ മോഡലുകളില്‍ എല്ലാം ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചര്‍ ലഭ്യമാകും. സമീപമുള്ള മാരുതി സുസൂക്കി സര്‍വീസ് കേന്ദ്രങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നേടാന്‍ സാധിക്കും.

കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് പുറമെ, പുതിയ മാപ് നാവിഗേഷനും അപ്‌ഡേറ്റില്‍ ഉള്‍പ്പെടുന്നു. 2.5 GB സ്റ്റോറേജ് സ്‌പെയ്‌സ് ആവശ്യമായ അപ്‌ഡേറ്റിന്റെ കാലാവധി 2020 ആണ്.

കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

നിലവില്‍ വിപണിയില്‍ എത്തുന്ന പുതിയ മോഡലുകളില്‍ എല്ലാം ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ മാപിംഗ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇടംപിടിക്കുന്നത്.

കാറില്‍ 'സ്മാര്‍ട്ട്‌പ്ലെയ്' ആണോ?; ഇനി കൂടുതല്‍ സ്മാര്‍ട്ട് ആകാം, മാരുതിയുടെ പുതിയ അപ്‌ഡേറ്റ് എത്തി

തത്ഫലമായി പഴയ ഉപഭോക്താക്കളിലും അത്യാധുനിക സാങ്കേതികത ഉറപ്പ് വരുത്തുകയാണ് മാരുതിയുടെ ലക്ഷ്യം.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Updates Older SmartPlay Infotainment System. Read in Malayalam.
Story first published: Wednesday, July 5, 2017, 13:21 [IST]
Please Wait while comments are loading...

Latest Photos