ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

Written By:

2016 മാർച്ചിലായിരുന്നു മാരുതിയുടെ വിറ്റാരബ്രെസ എന്ന ജനപ്രിയ കോംപാക്ട് എസ്‌യുവി അവതരിച്ചത്. ഇന്ത്യൻ വിപണിയിൽ മികച്ച വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ എസ്‌യുവി വില്പനയിലൊരു നാഴികകല്ലായി തീർന്നിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

വിപണിയിലെത്തി പതിമൂന്ന് മാസത്തിനുള്ളിൽ രണ്ട് ലക്ഷം ബുക്കിംഗുകൾ തികച്ചിരിക്കുകയാണ് വിറ്റാര. കോംപാക്ട് എസ്‌യുവി രംഗത്ത് ഒന്നു നിലയുറപ്പിക്കാൻ മാരുതി അല്പം വൈകിയെങ്കിലും വിപണിയിൽ ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുകയാണ് വിറ്റാര.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

എതിരാളികളായ ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങൾ ഡീസലിലും പെട്രോളിലും ലഭ്യമാകുമ്പോൾ ഡീസൽ വേരിയന്റ് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്ന ചെറിയ ന്യൂനതയുണ്ട് വിറ്റാരയ്ക്ക്.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

ഇതൊരു അഭാവമായിരിന്നു കൂടിയും മാസംതോറും കുറഞ്ഞത് 9,000യൂണിറ്റുകൾ വിറ്റഴിച്ച് കോംപാക്ട് എസ്‌യുവി സെഗ്മെന്റ് തന്നെ അടക്കിവാഴുന്ന വാഹനംകൂടിയാണ് വിറ്റാര.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

ഒരു വർഷമായിട്ട് വിപണിയിലുള്ള വാഹനമാണെങ്കിലും ഡിമാന്റ് ഏറിയതിനാൽ ബുക്കിംഗ് കഴിഞ്ഞ് ഇപ്പോഴും ഏഴുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

ഹ്യുണ്ടായ് ട്യൂസോൺ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങളെ പിൻതള്ളി ഇന്ത്യൻ കാർ ഓഫ് ദി ഇയർ-2017 എന്ന ബഹുമതിയും നേടിയെടുത്ത വാഹനമാണ് വിറ്റാര ബ്രെസ.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

മാരുതി സുസുക്കി പ്രാദേശികമായി വികസിപ്പിച്ച ആദ്യ വാഹനം എന്നുള്ള പ്രത്യേകതയുമുണ്ട് വിറ്റാരയ്ക്ക്.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

88.5ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ ഡീസൽ എൻജിനാണ് വിറ്റാരയുടെ കരുത്ത്. 5 സ്പീഡ് ഗിയർബോക്സും ഈ എൻജിനോട് ചേർത്തിട്ടുണ്ട്.

ഒരു വർഷത്തിനുള്ളിൽ നിരത്തിലറങ്ങിയത് രണ്ട് ലക്ഷം വിറ്റാര...

ദില്ലി എക്സ്ഷോറൂം 7.19ലക്ഷത്തിനും 9.88ലക്ഷത്തിനുമിടയിലാണ് വിറ്റാരയുടെ വിപണിവില.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Vitara Brezza Garners A Whopping 2 Lakh Bookings In 11 Months
Story first published: Friday, January 27, 2017, 15:31 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark