ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

Written By:

മാരുതിയില്‍ നിന്നുമുള്ള മോഡലുകളെ ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കാറുള്ളത്. അതുപോലെ തന്നെ മാരുതി കാറുകളുടെ അപകടങ്ങളും ഒരല്‍പം ആശങ്കയോടെയാണ് വിപണി ചര്‍ച്ച ചെയ്യുന്നതും.

ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

കാറുകളില്‍ മാരുതി നല്‍കുന്ന സുരക്ഷ പലപ്പോഴും ചോദ്യചെയ്യപ്പെടുകയാണ്. മികച്ച പ്രകടനവും ഇന്ധനക്ഷമതയും കാഴ്ചവെക്കുന്ന മാരുതി കാറുകള്‍ക്ക് വിനയാകുന്നത്, നിലവാരും കുറഞ്ഞ സുരക്ഷാ ക്രമീകരണങ്ങളാണ്.

ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ചുണ്ടായ അപകടവും കാറുകളിൽ മാരുതി ഒരുക്കുന്ന സുരക്ഷയ്ക്ക് എതിരെ ചോദ്യമുയര്‍ത്തുന്നു.

ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

ബംഗളൂരുവിലെ അപകടത്തില്‍ തകര്‍ന്ന മാരുതി സ്വിഫ്റ്റിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അപകടത്തില്‍ സ്വിഫ്റ്റിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

ക്രംമ്പിള്‍ സോണും കടന്ന് ഡാഷ്‌ബോര്‍ഡ് വരെ എത്തി നില്‍ക്കുന്ന സ്വിഫ്റ്റിന്റെ തകര്‍ച്ച, ഒരല്‍പം ആശങ്കയുണര്‍ത്തുന്നതാണ്. എയര്‍ബാഗുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് സ്വിഫ്റ്റ് കാണപ്പെടുന്നത്.

ബംഗളൂരു അപകടത്തില്‍ മാരുതി സ്വിഫ്റ്റ് തകര്‍ന്നു

കാറിലെ സഞ്ചാരികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ, രാജസ്ഥാനില്‍ വെച്ചുണ്ടായ ട്രക്ക് അപകടത്തിലും സ്വിഫ്റ്റ് നാമാവശേഷമായി തകര്‍ന്നിരുന്നു.

കൂടുതല്‍... #മാരുതി
English summary
Maruti Swift Crashed in Bengaluru. Read in Malayalam.
Story first published: Saturday, June 10, 2017, 19:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark