2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

Written By:

2017 പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ മാരുതി സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്. 2017 മാരുതി സ്വിഫ്റ്റില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സഹിതവും, സുരക്ഷാ സജ്ജീകരണമില്ലാതെയുമാണ് യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ക്രാഷ് ടെസ്റ്റില്‍ സുരക്ഷാ സജ്ജീകരണങ്ങൾക്ക് ഒപ്പമുള്ള പുതിയ മാരുതി സ്വിഫ്റ്റ് നാല് സ്റ്റാറുകള്‍ കരസ്ഥമാക്കി. അതേസമയം, സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയുള്ള മാരുതി സ്വിഫ്റ്റ് , ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാറാണ് നേടിയത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന സുരക്ഷയാണ്, സേഫ്റ്റി പാക്കുകള്‍ക്ക് ഒപ്പമെത്തിയ പുതുതലമുറ മാരുതി സ്വിഫ്റ്റ് കാഴ്ചവെച്ചത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഡൈവര്‍ക്കും, യാത്രികര്‍ക്കും മികച്ച സുരക്ഷയാണ് സ്വിഫ്റ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (NCAP) ക്രാഷ് ടെസ്റ്റ് വെളിപ്പെടുത്തുന്നു.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

യാത്രികരുടെയും ഡ്രൈവറുടെയും മുട്ടുകള്‍ക്കും, തുടയെല്ലുകള്‍ക്കും ക്രാഷ് ടെസ്റ്റ് ഡമ്മി റീഡിങ്ങിൽ സാരമായ പരുക്കുകള്‍ രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

എന്നാല്‍ ഫുള്‍-വിഡ്ത് ബാരിയര്‍ ടെസ്റ്റില്‍, ശരാശരി സുരക്ഷ മാത്രമാണ് സ്വിഫ്റ്റ് നല്‍കിയത്. ഡ്രൈവറുടെയും പിന്‍സീറ്റ് യാത്രക്കാരുടെയും നെഞ്ചിന് സംരക്ഷണ ഒരുക്കുന്നതിലാണ് സ്വിഫ്റ്റ് പിന്നോക്കം പോയത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

അതേസമയം, സൈഡ് ബാരിയര്‍ ടെസ്റ്റില്‍ ഹാച്ച്ബാക്ക് മോഡലിന് മുഴുവന്‍ പോയിന്റുകളും നേടാന്‍ സാധിച്ചു. നിര്‍ണായക ശരീര ഭാഗങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സ്വിഫ്റ്റ് പ്രാപ്തമാണെന്ന് സൈഡ് പോള്‍ ഇമ്പാക്ട് ടെസ്റ്റും വെളിപ്പെടുത്തി.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഫ്രണ്ട് സീറ്റ്, ഹെഡ് റെസ്‌ട്രെയ്ന്റ് ടെസ്റ്റുകളിലും മികച്ച സുരക്ഷയാണ് പുതുതലമുറ സ്വിഫ്റ്റ് നല്‍കിയത്. റിയര്‍ എന്‍ഡ് ക്രാഷുകളില്‍ ഒരുപരിധി വരെ യാത്രികര്‍ക്ക് സാരമായ പരുക്ക് സംഭവിക്കില്ല എന്ന് ടെസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (Autonomous Emergency Breaking) സംവിധാനമായ റഡാര്‍ ബ്രേക്ക് സപ്പോര്‍ട്ട് ഓപ്ഷനും സുരക്ഷയുടെ ഭാഗമായി പുതുതലമുറ സ്വിഫ്റ്റില്‍ മാരുതി നല്‍കുന്നുണ്ട്. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമയാ തരത്തില്‍ കുറഞ്ഞ വേഗതയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ എത്തിയ മാരുതി സ്വിഫ്റ്റ് മൂന്ന് സ്റ്റാറുകളാണ് നേടിയത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റില്‍ പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റ് സ്ഥിരതയാര്‍ന്ന സുരക്ഷായണ് കാഴ്ചവെച്ചത്.

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഡ്രൈവര്‍-യാത്രികരുടെ മുട്ടുകള്‍ക്കും തുടയെല്ലുകള്‍ക്കും ഭേദപ്പെട്ട സുരക്ഷയാണ് സ്വിഫ്റ്റ് നല്‍കുന്നതെന്ന് ഡമ്മി റീഡിങ്ങുകള്‍ വ്യക്തമാക്കി.

യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മാരുതി സ്വിഫ്റ്റിന്റെ പ്രകടനം വ്യക്തമാക്കുന്ന വീഡിയോ-

2017 മാരുതി സ്വിഫ്റ്റ് സുരക്ഷിതമോ? ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് ഫീച്ചറോട് കൂടിയ സ്വിഫ്റ്റ്, എന്‍സിഎപി ടെസ്റ്റില്‍ നാല് സ്റ്റാറുകള്‍ നേടിയപ്പോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് ഫീച്ചറില്ലാതെ എത്തിയ സ്വിഫ്റ്റ് മൂന്ന് സ്റ്റാറുകള്‍ നേടി എന്നതാണ് ക്രാഷ് ടെസ്റ്റ് ചിത്രം.

കൂടുതല്‍... #മാരുതി
English summary
Next-Generation Swift Crash Test Ratings Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark