ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

Written By:

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു. എന്നത്തേയും പോലെ മാരുതിയില്‍ നിന്നുമുള്ള പുത്തന്‍ മോഡലിനെ വിപണി ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

2017 എഡിഷന്‍ മാരുതി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍ മോഡലുകള്‍ക്ക് മുന്നോടിയായാണ് സ്വിഫ്റ്റ് ഡിസൈര്‍ ടൂറിനെ മാരുതി രംഗത്തെത്തിച്ചിരിക്കുന്നത്. 5.24 ലക്ഷം രൂപ ആരംഭവിലയിലാണ് സ്വിഫ്റ്റ് ഡിസൈര്‍ ടൂറിനെ മാരുതി ഒരുക്കിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

2017 മാരുതി സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ വില

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ 2017 സ്വിഫ്റ്റ് ഡിസൈറിനെ മാരുതി ലഭ്യമാക്കിയിട്ടുണ്ട്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

40000 രൂപ വരെയുള്ള മാരുതിയുടെ ഡിസ്‌കൗണ്ട് ഓഫറുകള്‍ക്ക് മേല്‍ സ്വിഫ്റ്റ് ഡിസൈര്‍ ടൂറിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

15000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിന് ഒപ്പം, 5000 രൂപയുടെ ഡിസ്‌കൗണ്ടും സ്വിഫ്റ്റ് ഡിസൈര്‍ ടൂറിന്റെ പെട്രോള്‍ വേരിയന്റില്‍ മാരുതി ഒരുക്കിയിട്ടുണ്ട്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

അതേസമയം, സ്വിഫ്റ്റ് ഡിസൈര്‍ ടൂറിന്റെ ഡീസല്‍ വേരിയന്റില്‍ 40000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകള്‍ക്ക് ഒപ്പം 40000 രൂപയുടെ അതിശയിപ്പിക്കുന്ന എക്‌സ്‌ചേഞ്ച് ബോണസും മാരുതി നല്‍കുന്നു.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

5.24 ലക്ഷം രൂപ വിലയില്‍ സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ പെട്രോള്‍ വേരിയന്റും, 5.99 ലക്ഷം രൂപയില്‍ സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ ഡീസല്‍ വേരിയന്റും വിപണിയില്‍ സാന്നിധ്യമറിയിക്കുന്നു.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
Model Ex-Showroom Price (Delhi)
Dzire Tour Petrol Rs 5.24,000
Dzire Tour Diesel Rs 5,99,000
ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

മാരുതി സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍

നിലവിലുള്ള സ്വിഫ്റ്റ് ഡിസൈറിന്റെ ഡിസൈനില്‍ തന്നെയാണ് പുത്തന്‍ സ്വിഫ്റ്റ് ഡിസയര്‍ ടൂറിനെയും മാരുതി ഒരുക്കിയിരിക്കുന്നത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

2017 സ്വിഫ്റ്റ് ഡിസൈറിന്റെ അവതരിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ മോഡലിനെ മാരുതി ഉടൻ പിൻവലിക്കും.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ബ്ലാക് പ്ലാസ്റ്റിക് ഗ്രില്ലും സില്‍വര്‍ നിറത്തോടുള്ള സ്റ്റീല്‍ വീലുകളും ബ്ലാക് OVRM കളുമാണ് സ്വിഫ്റ്റ് ഡിസൈര്‍ ടൂറിലെ ശ്രദ്ധേയമായ ഫീച്ചറുകള്‍.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ഇതിന് പുറമെ, ബോഡി കളറിന് ചേര്‍ന്ന ബമ്പറുകളാണ് സ്വിഫ്റ്റ് ഡിസൈര്‍ ടൂറില്‍ മാരുതി നല്‍കിയിരിക്കുന്നത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ഫോഗ് ലാമ്പ് ക്ലസ്റ്ററുകള്‍ വരെ ബ്ലാകിലാണ് ഇത്തവണ മാരുതി സ്വിഫ്റ്റ് ഡിസൈർ ടൂർ മോഡലില്‍ പ്രത്യക്ഷപ്പെടുന്നതും.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

പഴയ വേര്‍ഷനിലുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളും, ബ്ലാക് ടച്ചോടുള്ള ഡോര്‍ ഹാന്‍ഡിലുകളും എല്ലാം സ്വിഫ്റ്റ് ഡിസൈര്‍ ടൂറിന് സ്റ്റൈലിഷ് മുഖം നല്‍കാന്‍ ശ്രമിക്കുന്നു.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ഇന്റീരിയറിലേക്ക് കടക്കുമ്പോഴും ഇതേ സ്‌റ്റൈലിഷ് ഫീച്ചര്‍ ഒരുക്കാനുള്ള മാരുതിയുടെ ശ്രമം വ്യക്തമാണ്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ഡ്യൂവല്‍ ടോണ്‍ ബ്ലാക്-ബെയ്ജ് ഇന്റീരിയര്‍ കളറാണ് ഇതില്‍ ശ്രദ്ധേയം. ഒപ്പം, ബീജ് ഫാബ്രിക്കില്‍ ഒരുങ്ങിയ അപ്‌ഹോള്‍സ്റ്ററിയും സ്വിഫ്റ്റ് ഡിസൈര്‍ ടൂറില്‍ ഒരുങ്ങിയിട്ടുണ്ട്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

അതേസമയം, പവര്‍ വിന്‍ഡോകളും, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും മാത്രമാണ് അധിക ഫീച്ചേഴ്‌സായി മാരുതി നല്‍കിയിട്ടുള്ളത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

83 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ K-സിരീസ് പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡിസൈര്‍ ടൂര്‍ വന്നെത്തുന്നത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ഡീസല്‍ വേരിയന്റില്‍ മാരുതി ഒരുക്കിയിരിക്കുന്നത് 74 bhp കരുത്തും 190 Nm torque ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ DDiS എഞ്ചിനെയാണ്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

വൈറ്റ്, സില്‍വര്‍, ബ്ലാക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് 2017 സ്വിഫ്റ്റ് ഡിസൈര്‍ ടൂര്‍ അവതരിച്ചിട്ടുള്ളത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

അതേസമയം, മെയ് മാസത്തോടെ 2017 മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും. ന്യൂജെന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പശ്ചാത്തലത്തിലാണ് ഡിസൈറിനെയും മാരുതി അണിനിരത്തുന്നത്.

2017 മാരുതി സ്വിഫ്റ്റ് ഡിസൈറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പുതിയ അഞ്ച് കാര്യങ്ങള്‍-

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
  • ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ അത്ര പതിവല്ല.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ടാറ്റ സെസ്റ്റയിലും, ഇപ്പോള്‍ പുതുതായി അവതരിച്ച ടാറ്റ ടിഗോറിലും മാത്രമാണ് ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഉള്ളത്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

സ്വിഫ്റ്റ് ഡിസൈറിന്റെ ടോപ് വേരിയന്റ് മോഡലുകളില്‍ ഇതേ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളെ മാരുതി നല്‍കിയേക്കും.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
  • കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ്

നിലവിലെ സ്വിഫ്റ്റ് ഡിസൈറിന് തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്നത് കാബിന്‍ സ്‌പെയ്‌സിന്റെ കാര്യത്തിലാണ്. വിപണിയിലെ മറ്റ് മോഡലുകളുമായുള്ള മത്സരത്തില്‍ നിലവിലെ സ്വിഫ്റ്റ് ഡിസൈര്‍ പിന്നോക്കം പോകുന്നത് കാബിന്‍ സ്‌പെയ്‌സ് കുറവായതിനാല്‍ തന്നെയാണ്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

അതിനാല്‍ പുത്തന്‍ സ്വിഫ്റ്റ് ഡിസൈറില്‍ കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ് ഒരുക്കുന്നതില്‍ മാരുതി കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
  • ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

ആപ്പിള്‍ കാര്‍പ്ലെയും, നാവിഗേഷന്‍ സിസ്റ്റവും അടങ്ങിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലാണ് മാരുതി ഡിസൈര്‍ വന്നെത്തുക.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വരവ് മാരുതി ഡിസൈറിന്റെ ഇന്റീരിയറിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
  • കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ്

കാബിന്‍ സ്‌പെയ്‌സ് പോലെ തന്നെ ബൂട്ട് സ്‌പെയ്‌സും നിലവിലെ സ്വിഫ്റ്റ് ഡിസൈറിലെ പോരായ്മയാണ്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

അതിനാല്‍ പുത്തന്‍ മോഡലില്‍ കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ് നല്‍കിയാകും സ്വിഫ്റ്റ് ഡിസൈറിനെ മാരുതി അവതരിപ്പിക്കുക.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു
  • കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്

കത്തിപടരുന്ന ചൂട് വേനല്‍ക്കാലത്ത് കൂള്‍ഡ് ഗ്ലൗവ് ബോക്‌സുകള്‍ ലഭിക്കുന്നത് അനുഗ്രഹമാണ്.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ കൂള്‍ഡ് ഗ്ലൗവ് ബോക്‌സുമായി വരുന്ന ആദ്യ മോഡലാകും സ്വിഫ്റ്റ് ഡിസൈര്‍.

ഇത് മാരുതിയുടെ മുന്നൊരുക്കം; 2017 സ്വിഫ്റ്റ് ഡിസയര്‍ ടൂര്‍ ഇന്ത്യയില്‍ അവതരിച്ചു

എസിയുമായി ബന്ധപ്പെടുത്തിയ ബ്ലോവര്‍ മുഖേനയാണ് ഗ്ലൗവ് ബോക്‌സിലെ തണുപ്പ് നിലനിര്‍ത്തുക.

English summary
2017 Maruti Dzire Tour launched in India. Price, Mileage, Specs and more in Malayalam.
Story first published: Saturday, April 22, 2017, 14:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark