ജിഎസ്ടി; മാരുതി സ്വിഫ്റ്റിന്റെ വില കുറഞ്ഞു

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ വാഹന നിര്‍മ്മാതാക്കളെല്ലാം മോഡലുകളുടെ വില പുതുക്കുന്ന തിരക്കിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി ജിഎസ്ടി പശ്ചാത്തലത്തില്‍ മൂന്ന് ശതമാനം വരെയാണ് മോഡലുകളുടെ വില കുറച്ചിരിക്കുന്നത്.

തത്ഫലമായി മാരുതിയില്‍ നിന്നുമുള്ള ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിലും വിലക്കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സ്വിഫ്റ്റ് വേരിയന്റുകളില്‍ 6700 രൂപ മുതല്‍ 10700 രൂപ വരെയാണ് മാരുതി കുറച്ചിരിക്കുന്നത് (ബംഗളൂരു എക്‌സ്-ഷോറൂം വില).

വേരിയന്റുകളെയും, സംസ്ഥാനങ്ങളെയും ആശ്രയിച്ച് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വിലയില്‍ നേരിയ വ്യത്യാസങ്ങള്‍ രേഖപ്പെടുത്താം. നേരത്തെ, 14.5 ശതമാനം മൂല്യ വര്‍ധിത നികുതിയാണ് ബംഗളൂരുവില്‍ ഈടാക്കിയിരുന്നത്. 

ജിഎസ്ടിക്ക് മുമ്പ് നിലനിന്നിരുന്ന മൂല്യവര്‍ധിത നികുതിയെ അടിസ്ഥാനപ്പെടുത്തി മോഡലുകളുടെ വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് മാരുതി സൂചിപ്പിച്ചിരുന്നു.

അതേസമയം, ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള വര്‍ധിച്ച നികുതി, സ്മാര്‍ട്ട് ഹൈബ്രിഡ് സിയാസ് ഡീസല്‍, സ്മാര്‍ട്ട് ഹൈബ്രിഡ് എര്‍ട്ടിഗ ഡീസല്‍ കാറുകളുടെ വില വര്‍ധനവിനും കാരണമായിരിക്കുകയാണ്.

കൂടുതല്‍... #മാരുതി
English summary
Maruti Swift Prices Drop Post GST. Read in Malayalam.
Story first published: Monday, July 3, 2017, 12:21 [IST]
Please Wait while comments are loading...

Latest Photos