തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

Written By:

സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ട് എങ്കില്‍ ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്ന അഭിപ്രായം ഏതാകും? മാരുതി സ്വിഫ്റ്റ് അല്ലെങ്കില്‍ ഡിസയര്‍.. അല്ലേ?

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

കാറിന്റെ സാങ്കേതിക വശങ്ങളില്‍ അറിവില്ലാത്തവര്‍ പോലും ശുപാര്‍ശ ചെയ്യുന്നത് മാരുതി സ്വിഫ്റ്റ് മോഡലുകളെയാണ് എന്നതാണ് രസകരം. പതിറ്റാണ്ടുകളായി മാരുതി ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത വിശ്വാസ്യതയാണ് ഇതിന് പിന്നിലെന്ന് യാതൊരു സംശയവുമില്ല.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

മാരുതിയുടെ ഏക്കാലത്തേയും ഹിറ്റ് മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ഒരു പക്ഷെ, മാരുതി 800 ന് ശേഷം ഇന്ത്യയെ സ്വാധീനിച്ച മറ്റൊരു മോഡല്‍ ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുക സ്വിഫ്റ്റ് എന്ന് തന്നെയാകും.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ഇന്ത്യന്‍ ഹാച്ച്ബാക്ക് സങ്കല്‍പങ്ങള്‍ക്ക് പുത്തന്‍ ചിറക് വിരിയിച്ച മോഡലാണ് മാരുതിയിൽ നിന്നുള്ള സ്വിഫ്റ്റ്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ ഇന്ത്യ മാരുതിയിലൂടെ കണ്ടുമുട്ടുന്നത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഡിസൈനും മാരുതിയുടെ ബ്രാന്‍ഡിംഗും കോര്‍ത്തിണങ്ങി വന്ന സ്വിഫ്റ്റ്, കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ ഇന്ത്യന്‍ മനസുകളിലെ സ്ഥിരം പ്രതിഷ്ഠയായി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

എന്നാല്‍ സ്വിഫ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണോ?

ഇന്ത്യയില്‍ നിന്നല്ല സ്വിഫ്റ്റിന്റെ ചരിത്രം ആരംഭിക്കുന്നത്. സുസൂക്കി പുറത്തിറക്കിയിരുന്ന സബ്‌കോമ്പാക്ട് മോഡല്‍ കള്‍ട്ടസിന്റെ റീബാഡ്ജിംഗാണ് സ്വിഫ്റ്റ്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1983 ലാണ് സുസൂക്കി ആദ്യമായി സ്വിഫ്റ്റ് എന്ന പദം ഉപയോഗിക്കുന്നത്. 1983 ല്‍ പുറത്തിറങ്ങിയ എസ്എ 310 ന്റെ 1986 പതിപ്പിലാണ് സ്വിഫ്റ്റ് എന്ന പേര് ആദ്യമായി സുസൂക്കി ഉപയോഗിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സുസൂക്കി ഫോര്‍സ, സുസൂക്കി ജാസ്, ഷെവര്‍ലെ സ്വിഫ്റ്റ്, ഷെവര്‍ലെ സ്പ്രിന്റ്, സ്പ്രിന്റ് മെട്രോ, മാരുതി 1000, ഹോള്‍ഡന്‍ ബറീന, സുബാരു ജസ്റ്റി എന്നിങ്ങനെ രാജ്യാന്തര വിപണികളില്‍ വ്യത്യസ്ത നാമങ്ങളിലാണ് സ്വിഫ്റ്റ് അറിയപ്പെട്ടിരുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

2007 വരെ കള്‍ട്ടസിന്റെ രണ്ടാം തലമുറ മോഡലുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നു. ചൈനയിലും, പാകിസ്താനിലും കൾട്ടസിന്റെ ഉത്പാദനം ഇപ്പോഴും തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • ഒന്നാം തലമുറ സ്വിഫ്റ്റ് (2000-2004)

സുസൂക്കി കള്‍ട്ടസിനെ പൂര്‍ണമായും പിഴുതെറിഞ്ഞാണ് സ്വിഫ്റ്റ് ഒന്നാം തലമുറ അവതരിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ജപ്പാന് ഒഴികെയുള്ള വിദേശ വിപണികളിൽ സുസൂക്കി സ്വിഫ്റ്റ് എന്നതിന് പകരം സുസൂക്കി ഇഗ്നിസ് എന്ന പേരിലാണ് മോഡൽ സ്ഥാനം പിടിച്ചത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ത്രീ ഡോര്‍, ഫൈവ് ഡോര്‍ ബോഡി സ്‌റ്റൈലുകളിലാണ് സ്വിഫ്റ്റിനെ സുസൂക്കി അണിനിരത്തിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

എന്നാല്‍ കമ്പനിയുടെ റെഗുലര്‍ ലൈനപ്പില്‍ ത്രീ ഡോര്‍ ബോഡി സ്‌റ്റൈല്‍ ഉള്‍പ്പെടുത്താൻ സുസൂക്കി തയ്യാറായിരുന്നില്ല.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സുസൂക്കിയുടെ ന്യൂജനറേഷന്‍ ഇന്‍ലൈന്‍ ഗാസോലീന്‍ എഞ്ചിന്‍ കുടുംബമായ M Family യില്‍ നിന്നുമാണ് ഒന്നാം തലമുറ സ്വിഫ്റ്റിന് എഞ്ചിനുകള്‍ ലഭിച്ചത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1.3, 1.5 ലിറ്റര്‍ എഞ്ചിന്‍ വകഭേദങ്ങളാണ് ഒന്നാം തലമുറയില്‍ സുസൂക്കി നല്‍കിയിരുന്നത്. 5 സ്പീഡ്, 4 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും കമ്പനി ഇതില്‍ ഒരുക്കി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1.3 ലിറ്റര്‍ എഞ്ചിന്‍ ലഭിച്ച മോഡലിനെ HT51S എന്നും 1.5 ലിറ്റര്‍ എഞ്ചിനെ ലഭിച്ച മോഡലിനെ HT81S എന്നും കമ്പനി പേര് നല്‍കി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • രണ്ടാം തലമുറ സ്വിഫ്റ്റ് (2004-2010)

2004 സെപ്തംബര്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ സ്വിഫ്റ്റിനെ സുസൂക്കി രാജ്യാന്തര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

മുന്‍ കള്‍ട്ടസ് എഡിഷനുകളില്‍ നിന്നും പൂര്‍ണമായും വേര്‍തിരിഞ്ഞ് തനത് വ്യക്തിത്വമാര്‍ന്ന സ്വിഫ്റ്റിനെയാണ് പാരിസ് മോട്ടോര്‍ ഷോ അന്ന് കണ്ടത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സ്‌പോര്‍ടി സബ്‌കോമ്പാക്ട് എന്ന സങ്കല്‍പത്തോട് നീതി പുലര്‍ത്തിയാണ് സ്വിഫ്റ്റ് ഇത്തവണ എത്തിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

Euro NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ നാല് സ്റ്റാര്‍ നേടാന്‍ രണ്ടാം തലമുറ സ്വിഫ്റ്റിന് സാധിച്ചു. 2006 ല്‍ സെംപറിത് ഐറിഷ് കാര്‍ ഓപ് ദി ഇയര്‍ പുരസ്‌കാരവും സ്വിഫ്റ്റ്‌ന്റെ രണ്ടാം തലമുറയെ തേടിയെത്തി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള സ്വിഫ്റ്റ് ക്യാമ്പയിനുകള്‍ ജനങ്ങള്‍ക്കിടയിലെ ഹിറ്റ് താരാമാകാന്‍ സ്വിഫ്റ്റിന് അവസരം ഒരുക്കി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ഹംഗറി, ഇന്ത്യ, ജപ്പാന്‍, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളില്‍ സ്വിഫ്റ്റിന്റെ ഉത്പാദനവും ആരംഭിച്ചതോടെയാണ് വിപണിയില്‍ സ്വിഫ്റ്റ് തരംഗം തന്നെ ഒരുങ്ങിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1.3, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വകഭേദങ്ങളിലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് രാജ്യാന്തര വിപണികളിൽ വന്നെത്തിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് (2006-2012)

2005 ഒക്ടോബറിലാണ് സുസൂക്കി സ്വിഫ്റ്റിന്റെ ആദ്യ സ്‌പോര്‍ട് വേര്‍ഷന്‍ വിപണിയിൽ സാന്നിധ്യമറിയിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സ്വിഫ്റ്റ് ആര്‍എസ് എന്ന് ജാപ്പനീസ് വിപണിയില്‍ അറിയപ്പെട്ടിരുന്ന മോഡല്‍ 2006 സെപ്തംബറോടെ യൂറോപ്യന്‍ വിപണിയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്‌സായി അവതരിക്കുകയായിരുന്നു.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1.6 ലിറ്റര്‍ DOHC VVT ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്‌സിനെ സുസൂക്കി അണിനിരത്തിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

125 hp കരുത്തും, 148 Nm torque ഉത്പാദിപ്പിച്ച് മികവ് കാട്ടിയ സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് അതിവേഗ ട്രാക്കിലും ഏറെ പ്രശസ്തി നേടി.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സ്‌പോര്‍ടിയര്‍ ബമ്പര്‍, സ്‌പോയിലര്‍, സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷന്‍, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്, റെഡ് സ്‌പോര്‍ട് സീറ്റ് എന്നിങ്ങനെ നീളുന്നു സവിശേഷതകള്‍.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • സ്വിഫ്റ്റ് റെയ്ഞ്ച് എക്സ്റ്റന്‍ഡര്‍

2009 ടോക്യോ മോട്ടോര്‍ ഷോയിലാണ് സുസൂക്കി സ്വിഫ്റ്റിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാര്‍ കോണ്‍സെപ്റ്റ് അവതരിക്കപ്പെടുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ലിതിയം അയണ്‍ ബാറ്ററി പാക്കില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സ്വിഫ്റ്റ് റെയ്ഞ്ചര്‍ എക്സ്റ്റന്‍ഡര്‍ സാന്നിധ്യമറിയിച്ചത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സ്വിഫ്റ്റ് റെയ്ഞ്ചര്‍ എക്സ്റ്റന്‍ഡറിന്റെ വിവിധ പതിപ്പുകള്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 2014-15 കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് 2014 മാര്‍ച്ചില്‍ സുസൂക്കി അറിയിച്ചതാണ്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

സ്വിഫ്റ്റ് റെയ്ഞ്ചര്‍ എക്സ്റ്റന്‍ഡറിനെ പരിശോധിച്ച മാരുതിയുടെ റിപ്പോര്‍ട്ട് പ്രകാരം, 48.2 ലിറ്റര്‍ സംയുക്ത ഇന്ധനക്ഷമതയാണ് മോഡലിന് ലഭിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

അതേസമയം, 25.5 കിലോമീറ്റര്‍ വരെ പൂര്‍ണമായും വൈദ്യുതിയില്‍ സഞ്ചരിക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ഇന്ത്യയുടെ നാഷണല്‍ ഇലക്ട്രിക് മോബിലിറ്റി മിഷന്‍ പദ്ധതി നടപ്പിലാകാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മാരുതിയും സ്വിഫ്റ്റ് റെയ്ഞ്ചര്‍ എക്സ്റ്റന്ററും.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • മൂന്നാം തലമുറ സ്വിഫ്റ്റ് (2010-2017)

92 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ VVT പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് അവതരിച്ചത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

മലേഷ്യന്‍ വിപണിയില്‍ 2013 ജൂലായ് മാസമാണ് മൂന്നാം തലമുറ സ്വിഫ്റ്റ് സാന്നിധ്യമറിയിച്ചത്.മൂന്നാം തലമുറ സ്വിഫ്റ്റിനെ 2012 ലാണ് മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

മൂന്‍മോഡലില്‍ നിന്നും വ്യത്യസ്തമായി ഒരല്‍പം കുറഞ്ഞ വലുപ്പത്തിലാണ് സ്വിഫ്റ്റ് മൂന്നാം തലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം
  • നാലാം തലമുറ സ്വിഫ്റ്റ് (2017)

2016 മാര്‍ച്ചിലാണ് ആദ്യമായി നാലാം തലമുറ സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

HEARTECT പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ സ്വിഫ്റ്റിനെയും മാരുതി അണിനിരത്തുന്നത്. 2017 മാരുതി സ്വിഫ്റ്റിനെ ജനീവ മോട്ടോർ ഷോയിലും സുസൂക്കി അവതരിപ്പിച്ചിരുന്നു.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

ഹാച്ച്ബാക്ക് മോഡലുകളായ ബലെനോ, ഇഗ്നിസ് എന്നിവയെ അണനിരത്തിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്‌ഫോമാണ് HEARTEC.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

1.2 I ഫോര്‍സിലിണ്ടര്‍ ഡ്യൂവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനിലും 1.0 I 3 ഫോര്‍സിലിണ്ടര്‍ DDiS 190 ഡീസല്‍ എഞ്ചിനിലുമാണ് പുത്തന്‍ സ്വിഫ്റ്റ് അവതരിക്കുന്നത്.

തലമുറകളിലൂടെ മാരുതി സ്വിഫ്റ്റ്; ഇത് അതിശയിപ്പിക്കും പരിണാമം

അതേസമയം, ഇന്ത്യന്‍ എഡിഷന്‍ സ്വിഫ്റ്റില്‍ 1.0 I ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കാനും സാധ്യത നിലകൊള്ളുന്നുണ്ട്.

കൂടുതല്‍... #മാരുതി #maruti
English summary
Evolution of Maruti Swift. Read in Malayalam.
Please Wait while comments are loading...

Latest Photos