സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; 'ഐക്രിയേറ്റ്' ഓപ്ഷനുമായി മാരുതി

Written By:

മാരുതി സ്വിഫ്റ്റ് ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 2016 ലാണ് ആദ്യമായി പുതിയ വിശിഷ്ട പേഴ്‌സണലൈസേഷന്‍ ഓപ്ഷനെ കാറുകളില്‍ മാരുതി അവതരിപ്പിച്ചത്.

To Follow DriveSpark On Facebook, Click The Like Button
സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

ഇന്റീരിയറിനും എക്സ്റ്റീരിയറിനുമായി 120 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് മാരുതി ഐക്രിയേറ്റ് നല്‍കുന്നത്. ഏറെ പ്രചാരം നേടിയ കോമ്പാക്ട് എസ് യു വി വിറ്റാര ബ്രെസ്സയിലാണ് ഐക്രിയേറ്റിനെ മാരുതി ആദ്യമായി അവതരിപ്പിച്ചത്.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

ഐക്രിയേറ്റില്‍ ഒരുങ്ങിയ വിറ്റാര ബ്രെസ്സയുടെ വിജയമാണ് ഇപ്പോള്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിലേക്കും ഐക്രിയേറ്റ് നല്‍കാന്‍ മാരുതിയെ പ്രേരിപ്പിച്ചിരിക്കുന്നതും.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

ഓണ്‍ലൈന്‍ മുഖനയും, ഡീലര്‍ഷിപ്പുകള്‍ മുഖേനയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മാരുതി സ്വിഫ്റ്റുകളെ കസ്റ്റമൈസ് ചെയ്യാന്‍ ബുക്ക് ചെയ്യാം.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

ഐക്രിയേറ്റ് കസ്റ്റമൈസേഷനായി പ്രത്യേക പരിശീലനം നേടിയ വിദഗ്ധരാണ് പുതിയ ആക്‌സസറികള്‍ കാറില്‍ ഫിറ്റ് ചെയ്യുക.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

എക്‌സ്‌ക്ലൂസീവ് ഡിസൈന്‍ റൂഫ് റാപ്പുകള്‍, ഹൂഡ് ഗ്രാഫിക്‌സുകള്‍, സ്‌പോയിലറുകള്‍, ബോഡി കിറ്റുകള്‍, അലോയ് വീലുകള്‍, ഒആര്‍വിഎം, ടെയില്‍ഗെയ്റ്റ്, ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പ് ഗാര്‍ണിഷ് എന്നിങ്ങനെ നീളുന്നതാണ് ഓപ്ഷനല്‍ ഐക്രിയേറ്റ് എക്സ്റ്റീരിയര്‍ ട്രീറ്റ്‌മെന്റ്.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

കസ്റ്റമൈസ്ഡ് സ്റ്റീയറിംഗ് വീലുകള്‍, സീറ്റ് കവറുകള്‍, കാര്‍ബണ്‍ ഫൈബര്‍/വുഡ് മെഷ് ഫിനിഷിംഗ് നേടിയ സ്റ്റൈലിംഗ് കിറ്റുകള്‍, ഫ്‌ളോക്കിംഗ് കിറ്റ് എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന ഒരുപിടി കസ്റ്റം ഓപ്ഷനുകളാണ് ഐക്രിയേറ്റ് ഇന്റീരിയറിലുള്ളത്.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 8.0 ലിറ്റര്‍ കൂള്‍ ബോക്‌സ്, ലോഗോ പ്രൊജക്ടര്‍ പഡില്‍ ലാമ്പുകള്‍, സ്‌പോര്‍ടി പെഡല്‍ പാഡുകള്‍, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, വിവിധ ഇന്‍ഫോടെയ്ന്‍മെന്റ്-നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടുന്ന ആഡ്-ഓണ്‍ ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക് ഐക്രിയേറ്റില്‍ നേടാം.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് മാരുതി സ്വിഫ്റ്റ് എത്തുന്നത്. 83 bhp കരുത്തും 115 Nm torque ഉം ഏകുന്നതാണ് സ്വിഫ്റ്റ് പെട്രോള്‍ എഞ്ചിന്‍. 74 bhp കരുത്തും 190 Nm torque മാണ് സ്വിഫ്റ്റ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.

സ്വിഫ്റ്റിനെ ഇനി ഒരല്‍പം സ്റ്റൈലിഷാക്കാം; മാരുതി ഐക്രിയേറ്റ് പേഴ്‌സണലൈസേഷന്‍ ഓപ്ഷന്‍ എത്തി

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിനുകളിലും മാരുതി ലഭ്യമാക്കുന്നതും.

കൂടുതല്‍... #മാരുതി #maruti #hatchback
English summary
Maruti Launches iCreate Personalisation Option For Swift Hatchback. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark