ആകർഷക വിലയ്ക്ക് മാരുതി വാഗൺആർ വിഎക്സ്ഐ അവതരിച്ചു...

Written By:

മാരുതി സുസുക്കി ടോൾബോയി ഹാച്ച്ബാക്ക് വാഗൺ ആറിന്റെ വിഎക്സ്ഐ പ്ലസ് മോഡലിനെ അവരിപ്പിച്ചു. ദില്ലി എക്സ്ഷോറൂം 4.69ലക്ഷത്തിനും 5.36ലക്ഷത്തിനുമിടയിലാണ് പുതിയ വാഗൺ ആർ വിഎക്സ്ഐ പ്ലസ് വിപണിയിലെത്തിയിട്ടുള്ളത്.

5 സ്പീഡ് മാനുവൽ, ഓട്ടോ ഗിയർഷിഫ്റ്റ് ഗിയർബോക്സുകൾ ഉൾപ്പെടുത്തിയാണ് പുതിയ വാഗൺ ആർ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

എഎംടി ഗിയർബോക്സും മാരുതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഇതിലെ 'ഒ' വേരിയന്റിൽ നിരവധി ഓപ്ഷണൽ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

മാരുതി വാഗൺ ആർ വിഎക്സ്ഐ വിലകൾ

  • വിഎക്സ്ഐ പ്ലസ്- 4.69ലക്ഷം
  • വിക്സ്ഐ പ്ലസ്(ഒ)-4.89ലക്ഷം
  • വിക്സ്ഐ പ്ലസ് എജിഎസ്- 5.17ലക്ഷം
  • വിക്സ്ഐ പ്ലസ് എജിഎസ്(ഒ)- 5.36ലക്ഷം

മാരുതി പരീക്ഷിച്ച് മികച്ചതെന്ന് ഉറപ്പുവരുത്തിയ ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന കെ10ബി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്.

5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് എന്നിവയാണ് ഈ എൻജിനോട് ചേർത്തിരിക്കുന്നത്.

എൻജിൻ വിവരങ്ങൾ

  • എൻജിൻ-999സിസി
  • പവർ-67ബിഎച്ച്പി
  • ടോർക്ക്-90എൻഎം
  • മൈലേജ്- 20.51km/l
  • ഫ്യുവൽ ടാങ്ക്-35ലിറ്റർ
  • ബൂട്ട് സ്പേസ്- 180ലിറ്റർ

പ്രോജക്ടർ ഹെഡ്‌ലാമ്പ്, അലോയ് വീലുകൾ, സൈഡ് സ്കേർട് എന്നീ സവിശേഷതകളും ഈ ടോൾബോയ് ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷ ഉറപ്പു വരുത്തുവാൻ ഡ്യുവൽ എയർബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോസ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം എന്നീ സജ്ജീകരണങ്ങളും തയ്യാറിക്കിയിട്ടുണ്ട്.

 

കൂടുതല്‍... #മാരുതി #maruti
English summary
Maruti WagonR VXi+ Launched In India; Prices Start At Rs 4.69 Lakh
Story first published: Saturday, January 28, 2017, 6:00 [IST]
Please Wait while comments are loading...

Latest Photos