ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

Written By:

ആഢംബര വാഹനനിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകളെ വിപണിയിലെത്തിച്ചു. പൂനൈ എക്സ്ഷോറൂം 27.31ലക്ഷത്തിനും 30.35ലക്ഷത്തിനുമിടയിലാണ് പുതിയ നൈറ്റ് എഡിഷൻ എ ക്ലാസ്-ബി ക്ലാസ് കാറുകളുടെ വില.

To Follow DriveSpark On Facebook, Click The Like Button
ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

രണ്ട് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷനുകളുടേയും നൂറുവീതമുള്ള യൂണിറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. പതിവ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി ട്രെന്‍ഡിയും ഫാഷനബിളുമാണെന്നാണ് ഈ പരിമിതക്കാല എഡിഷനുകൾ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എ-ക്ലാസ് നൈറ്റ് എഡിഷനുകളുടെ വില

എ-ക്ലാസ് നൈറ്റ് എഡിഷനുകളുടെ വില

എ180-27.31ലക്ഷം

എ200ഡി- 28.32ലക്ഷം

ബി-ക്ലാസ് നൈറ്റ് എഡിഷനുകളുടെ വില

ബി-ക്ലാസ് നൈറ്റ് എഡിഷനുകളുടെ വില

ബി180- 29.34ലക്ഷം

ബി200ഡി-30.35ലക്ഷം

ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷനുകൾക്ക് 1.6ലിറ്റർ പെട്രോൾ, 2.1ലിറ്റർ ഡീസൽ എനജിനുകളാണ് കരുത്തേകുന്നത്. കംഫർട്, സ്പോർട്, ഇക്കോ, ഇന്റിവിച്വൽ എന്നീ നാലു ഡ്രൈവിംഗ് മോഡുകളും ഈ വാഹനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷൻ പെട്രോൾ

എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷൻ പെട്രോൾ

  • കപ്പാസിറ്റി-1.6ലിറ്റർ
  • പവർ-120.3ബിഎച്ച്പി
  • ടോർക്ക്-200എൻഎം
  • ഗിയർബോക്സ്-7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷൻ ഡീസൽ

എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷൻ ഡീസൽ

  • കപ്പാസിറ്റി-2.0ലിറ്റർ
  • പവർ-134ബിഎച്ച്പി
  • ടോർക്ക്-300എൻഎം
  • ഗിയർബോക്സ്-7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

5 സ്പോക് അലോയ് വീലുകളടക്കം ആകർഷകമായ ഡിസൈൻ ചാരുതയാണ് നൈറ്റ് എഡിഷൻ എ-ക്ലാസ്, ബി-ക്ലാസ് വാഹനങ്ങൾക്കുള്ളത്. പുതുക്കിയ ബംബറുകൾ, ബെൽറ്റ്‌ലൈൻ സ്ട്രിപ്പുകൾ എന്നിവയും കാറിന്റെ പുറംമോടി വർധിപ്പിക്കുന്നു.

ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

ഡയമണ്ട് റേഡിയേറ്റർ ഗ്രില്ല്, ക്രോം ഇൻസേർട്ടുകൾ, ബ്ലാക്ക് മിറർ, ഹബ് കാബ്‌സ്, നൈറ്റ് എഡിഷൻ ബാഡ്ജ് എന്നീ സവിശേഷതകളും ഈ കാറുകളിൽ അടങ്ങിയിട്ടുണ്ട്.

ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

3 സ്പോക്ക് ലെതർ മൾട്ടി ഫംങ്ഷൻ സ്റ്റിയറിംഗ് വീൽ, 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് അകത്തളത്തിലെ മുഖ്യ സവിശേഷതകൾ.

ബെൻസ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ അവതരിച്ചു!!

സുരക്ഷ ഉറപ്പുവരുത്തുവാൻ 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി റിവേഴ്സ് ക്യാമറ എന്നീ സജ്ജീകരണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

  

കാണാം ബെൻസ് എ-ക്ലാസ് എക്സ്ക്ലൂസീവ് ഇമേജുകൾ

 

കൂടുതല്‍... #മെഴ്സിഡസ് #mercedes
English summary
Mercedes Launches Limited Run 'Night Edition' A-Class And B-Class In India
Story first published: Friday, January 27, 2017, 16:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark