മെര്‍സിഡീസ്-എഎംജി സിഎല്‍എ 45 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍; വില 75.20 ലക്ഷം രൂപ

Written By:

മെര്‍സിഡീസ് എഎംജി സിഎല്‍എ 45 ഇന്ത്യയില്‍ പുറത്തിറങ്ങി. 75.20 ലക്ഷം രൂപയാണ് 2017 മെര്‍സിഡീസ് എഎംജി സിഎല്‍എ 45 ന്റെ എക്‌സ്‌ഷോറൂം വില.

6,000 rpm ല്‍ 375 bhp കരുത്തും 2,250-5,000 rpm ല്‍ 475 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ മെര്‍സിഡീസ് എഎംജി സിഎല്‍എ 45 അണിനിരക്കുന്നത്. 7 സ്പീഡ് ഡ്യൂവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാല് വീലുകളിലേക്കും കരുത്തെത്തുക.

4.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെര്‍സിഡീസ് എഎംജി സിഎല്‍എ 45 പ്രാപ്തമാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

Recommended Video - Watch Now!
[Malayalam] 2017 Mercedes New GLA India Launch - DriveSpark

ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം നല്‍കിയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മെര്‍സിഡീസ് നല്‍കിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക് പെയിന്റ് സ്‌കീമും, യെല്ലോ സ്‌ട്രൈപുകളുമാണ് പുതിയ മെര്‍സിഡീസ് എഎംജി സിഎല്‍എ 45 'എയറോ എഡിഷന്റെ' ഡിസൈന്‍ ഹൈലൈറ്റ്.

മെര്‍സിഡീസ്-എഎംജി സിഎല്‍എ 45 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍

18 ഇഞ്ച് 10 സ്‌പോക്ക് അലോയ് വീലുകളാണ് മോഡലില്‍ ഒരുങ്ങുന്നത്. സൈഡ് ഡോറുകള്‍ക്ക് ലഭിച്ച ഗ്രെയ് ഡെക്കേലുകളും ബോണറ്റിനും, റൂഫിനും, ബൂട്ടിനും ലഭിച്ച സ്‌ട്രൈപും പുതിയ സിഎല്‍എ 45 ന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.

കൂടുതല്‍... #mercedes #new launch #മെർസിഡീസ്
English summary
Mercedes-AMG CLA 45 Facelift Launched In India. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark