'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

Written By:

ഇതിലും വലിയ ഒരു ഇന്‍ട്രോ മെര്‍സിഡീസ് എഎംജി ജിടി-ആറിന് ലഭിക്കാനില്ല. ഓഗസ്റ്റ് 21 ന് ഇന്ത്യയില്‍ അവതരിക്കാനിരിക്കെ മെര്‍സിഡീസിന്റെ സൂപ്പര്‍കാര്‍ കുറിച്ചിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

ലോക പ്രശസ്ത നേര്‍ബഗ്രിങ്ങ് ട്രാക്കില്‍ നിന്നും ട്യൂണ്‍ ചെയ്‌തെത്തുന്ന മെര്‍സിഡീസിന്റെ മിഡ്-ഫ്രണ്ട് എഞ്ചിന്‍ ടൂ സീറ്റര്‍ സൂപ്പര്‍കാറിനെ 'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

നേര്‍ബഗ്രിങ്ങില്‍ 7:09:10 എന്ന റിയര്‍ വീല്‍ഡ്രൈവ് ലാപ് റെക്കോര്‍ഡ് കുറിച്ചെത്തിയ ജിടിആര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ രചിച്ചത് പുതിയ വേഗ റെക്കോര്‍ഡാണ്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

2:09:853 എന്ന ലാപ് സമയം കുറിച്ച എഎംടി ജിടിആര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വലം വെച്ച ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് ലീഗല്‍ കാറായി മാറി. നേരത്തെ, 2:12:711 ലാപ് സമയം കുറിച്ച ഔഡി R8 V10 പ്ലസാണ് ഈ പട്ടം കയ്യടക്കിയിരുന്നത്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

FIA യുടെ ഔദ്യോഗിക വക്താക്കളായ FMSCI യുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡ് ടെസ്റ്റ് നടന്നത്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

577 bhp കരുത്തേകുന്ന എഎംജി ജിടിആറിന്‍െ വളയം പിടിച്ചത് എഎംജി റേസ് കാര്‍ ഡ്രൈവര്‍ ക്രിസ്റ്റ്യന്‍ ഹൊഹന്‍ദെലായിരുന്നു. 700 Nm torque ഏകുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് മെര്‍സിഡീസ് നല്‍കുന്നത്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

നിലവില്‍ വില്‍പനയിലുള്ള എഎംജി ജിടി എസിനെക്കാളും കരുത്തേറിയ ജിടിആറില്‍, ആക്ടിവ് എയറോ-റിയര്‍ വീല്‍ സ്റ്റീയറിംഗും, ഡൗണ്‍ഫോഴ്‌സ് വര്‍ധിപ്പിക്കുന്നതിനായി വലിയ റിയര്‍ വിംഗും ഇടംപിടിക്കുന്നുണ്ട്.

'ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍', ഇന്ത്യന്‍ ട്രാക്കിലെ ഏറ്റവും വേഗതയേറിയ കാര്‍; തകര്‍ത്തത് ഔഡിയെ

ലംബോര്‍ഗിനി ഉറാക്കാന്‍ പെര്‍ഫോര്‍മന്‍സാണ് മെര്‍സിഡീസ് എഎംജി ജിടിആറിന്റെ പ്രധാന എതിരാളി. എന്നാല്‍ രാജ്യാന്തര വിപണികളില്‍ പോര്‍ഷ 911 ജിടി2 ആര്‍എസാണ് ജിടിആറിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

കൂടുതല്‍... #മെർസിഡീസ് #mercedes #supercar
English summary
Mercedes-AMG GT R Sets Fastest Production Car Lap Record At Buddh International. Read in Malayalam.
Story first published: Saturday, August 12, 2017, 10:23 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark