ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

Written By:

പുത്തന്‍ അവതാരങ്ങളുമായി ഇന്ത്യയില്‍ മെര്‍സിഡീസ് വീണ്ടും കളം നിറയുന്നു. പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡ് എഎംജിയുടെ 50 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് മെര്‍സിഡീസ് എഎംജി ജിടി ആര്‍, മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്റര്‍ മോഡലുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പുറത്തിറക്കി.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

2.23 കോടി രൂപയാണ് മെര്‍സിഡീസ് എഎംജി ജിടി-ആറിന്റെ വില. 2.19 കോടി രൂപ പ്രൈസ് ടാഗിലാണ് മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്റര്‍ എത്തിയിരിക്കുന്നത്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

നിലവില്‍ വില്‍പനയിലുള്ള മെര്‍സിഡീസ് എഎംജി ജിടി എസിന്റെ നിരയിലേക്കാണ് എഎംജി ജിടി ആര്‍, എഎംജി ജിടി റോഡ്‌സ്റ്റര്‍ മോഡലുകള്‍ വന്നിരിക്കുന്നതും. എഎംജി ജിടി സ്‌പോര്‍ട്‌സ് കാര്‍ ലൈനപ്പിലേക്കുള്ള എന്‍ട്രിയാണ് എഎംജി ജിടി റോഡ്‌സ്റ്റര്‍

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍ എന്ന വിശേഷത്തിലാണ് എഎംജി ജിടി ആറിനെ മെര്‍സിഡീസ് ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ പ്രശസ്ത നേബഗ്രിംഗ് ട്രാക്കില്‍ ലാപ് റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മെര്‍സിഡീസിന്റെ റിയര്‍ വീല്‍ ഡ്രൈവ് കാര്‍ വരവറിയിച്ചതും.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

കൂടാതെ, ഇന്ത്യന്‍ വരവിന് മുന്നോടിയായി ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍, 02:09:853 എന്ന ലാപ് റെക്കോര്‍ഡും ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍ കുറിച്ചിട്ടുണ്ട്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

577 bhp കരുത്തും 700 Nm torque ഉം ഏകുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനിലാണ് മെര്‍സിഡീസ് എഎംജി ജിടി ആര്‍ എത്തുന്നത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഎംജി ജിടി ആറില്‍ മെര്‍സിഡീസ് ലഭ്യമാക്കുന്നതും.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മോഡലിന്‍ വേണ്ടത് 3.6 സെക്കന്‍ഡ് മാത്രമാണ്. മണിക്കൂറില്‍ 319 കിലോമീറ്ററാണ് ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്ലിന്റെ ടോപ്‌സ്പീഡ്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

റിയര്‍ വീല്‍ സ്റ്റീയറിംഗില്‍ എത്തുന്ന ആദ്യ മെര്‍സിഡീസ് കൂടിയാണ് എഎംജി ജിടിആര്‍. ജിടി3 റേസ് കാറിന് സമാനമായി, ഒമ്പത് വിവിധ സെറ്റിംഗ്‌സിന് ഒപ്പമാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഒരുങ്ങുന്നത്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

പുതുക്കിയ ഡബിള്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷന്‍, ആക്ടിവ് ഫ്രണ്ട് സ്പ്ലിറ്റര്‍, ഡബിള്‍ റിയര്‍ ഡിഫ്യൂസര്‍, ഫിക്‌സഡ് റിയര്‍ സ്‌പോയിലര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മെര്‍സിഡീസ് എഎംജി ജിടി ആര്‍ വിശേഷങ്ങള്‍.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

469 bhp കരുത്തും 630 Nm torque ഉം ഏകുന്നതാണ് മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്ററിന്റെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിന്‍. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എഎംജി ജിടി റോഡ്‌സ്റ്ററില്‍ മെര്‍സിഡീസ് നല്‍കുന്നത്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 2017 മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്ററിന് വേണ്ടത് 4 സെക്കന്‍ഡാണ്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

ട്രാക്ക് കേന്ദ്രീകരിച്ചുള്ള എഎംജി ജിടി ആറിനെ അടിസ്ഥാനപ്പെടുത്തിയാണ് മെര്‍സിഡീസ് എഎംജി ജിടി റോഡ്‌സ്റ്റര്‍ എത്തുന്നത്. മെര്‍സിഡീസിന്റെ വലിയ പനാമേരിക് ഗ്രില്ലും, വലിയ എയര്‍ ഇന്‍ടെയ്ക്കുകളും, പുതിയ അലോയ് ഡിസൈനും എഎംജി ജിടി റോഡ്‌സ്റ്ററിന്റെ എക്‌സ്റ്റീരിയറിനെ ശ്രദ്ധേയമാക്കുന്നു.

ട്രാക്കിലെ ആവേശം ഇനി റോഡിലേക്കും; പുതിയ രണ്ട് എഎംജി കാറുകളുമായി മെര്‍സിഡീസ് എത്തി

ഇലക്ട്രിക്കലി ഓപറേറ്റഡ് ഫോള്‍ഡിംഗ് ത്രീ-ലെയര്‍ സോഫ്റ്റ് ടോപ് റൂഫാണ് മോഡലിന്റെ പ്രധാന സവിശേഷത. ബ്ലാക്, റെഡ്, ബീജ് നിറങ്ങളിലാണ് റൂഫ് ഫ്രെയിം ഒരുങ്ങുന്നത്.

English summary
Mercedes-AMG GT-R Launched in India for Rs 2.23 Crore, GT Roadster for Rs 2.19 Crore. Read in Malayalam.
Story first published: Monday, August 21, 2017, 13:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark