പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് 'എഡിഷന്‍ സി' ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

Written By:

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്-ബെന്‍സ്, പുതിയ സി-ക്ലാസ് 'എഡിഷന്‍ സി' മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 42.54 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന എഡിഷന്‍ സി മോഡലിന്റെ ടോപ് വേരിയന്റ് വില 46.87 ലക്ഷം രൂപയാണ്.

പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് എഡിഷന്‍ സി ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

നിലവിലുള്ള സി-ക്ലാസ് മോഡലുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പാണ് എഡിഷന്‍ സി. ഒരുപിടി എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ അപ്‌ഗ്രേഡുകളാണ് പുതിയ എഡിഷന്‍ സി മോഡലുകള്‍ എത്തുന്നത്.

പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് എഡിഷന്‍ സി ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

C 200, C 220 d, C 250 d അവന്റ്ഗാര്‍ഡെ വേരിയന്റുകളിലാണ് മെര്‍സിഡീസ്-ബെന്‍സ് സി ക്ലാസ് എഡിഷന്‍ സി ലഭ്യമാവുന്നതും. ഹയാസിന്ത് റെഡ് സ്‌കീമാണ് മെര്‍സിഡീസ്-ബെന്‍സ് എഡിഷന്‍ സി യുടെ ഹൈലൈറ്റ്.

പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് എഡിഷന്‍ സി ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റോളന്‍ഡ് ഫോള്‍ജറാണ് സി-ക്ലാസ് എഡിഷന്‍ സിയെ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള മെര്‍സിഡീസ്-ബെന്‍സ് ഡീലര്‍ഷിപ്പുകളില്‍ പുതിയ എഡിഷന്‍ സി മോഡലുകള്‍ ലഭ്യമാണ്.

പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് എഡിഷന്‍ സി ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

ഫ്രണ്ട് ആപ്രണ്‍ സ്‌പോയിലര്‍, ബ്ലാക് റിയര്‍ സ്‌പോയിലര്‍, ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ 5 ട്വിന്‍-സ്‌പോക്ക് ലൈറ്റ് അലോയ് വീലുകള്‍, എഡിഷന്‍ സി ബാഡ്ജിംഗ് എന്നിങ്ങനെ നീളുന്നതാണ് പുതിയ മോഡലിന്റെ എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
പുതിയ മെര്‍സിഡീസ്-ബെന്‍സ് സി-ക്ലാസ് എഡിഷന്‍ സി ഇന്ത്യയില്‍; വില 42.54 ലക്ഷം രൂപ

ഫ്രണ്ട് ലോഗോ പ്രൊജക്ടറും, പുതിയ സി-ക്ലാസ് എഡിഷന്റെ വിശേഷമാണ്. ബ്ലാക് ആഷ് വുഡ് ഫിനിഷ് നേടിയതാണ് എഡിഷന്‍ സിയുടെ ഇന്റീരിയര്‍. ഗാര്‍മിന്‍ മാപ് പൈലറ്റ് എസ്ഡി കാര്‍ഡ് നാവിഗേഷന്‍ സിസ്റ്റം, വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നുണ്ട്.

കൂടുതല്‍... #mercedes #new launch #മെർസിഡീസ്
English summary
Mercedes-Benz C-Class ‘Edition C’ Launched In India; Prices Start At Rs 42.54 Lakh. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark