2017 മെര്‍സിഡീസ് ബെന്‍സ് GLA ഇന്ത്യയില്‍ എത്തി; 30.65 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

Written By:

മെര്‍സിഡീസ് ബെന്‍സ് GLA ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 30.65 ലക്ഷം രൂപ ആരംഭവിലയിലാണ് 2017 മെര്‍സിഡീസ് ബെന്‍സ് GLA ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

നാല് വ്യത്യസ്ത വേരിയന്റുകളിലാണ് 2017 മെര്‍സിഡീസ് GLA ലഭ്യമാകുന്നത്. GLA 200 സ്‌പോര്‍ട്, GLA 200 d സ്‌റ്റൈല്‍, GLA 200 d സ്‌പോര്‍ട്, GLA 220 d 4Matic ഉള്‍പ്പെടുന്നതാണ് മെര്‍സിഡീസ് ബെന്‍സ് GLA യുടെ ഇന്ത്യന്‍ വേരിയന്റുകള്‍. 

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ 4 ലക്ഷം രൂപയോളമാണ് GLA യുടെ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

Variant Price Ex-Showroom
 GLA 200 Sport Rs 32.20 lakh 
 GLA 200 d Style  Rs 30.65 lakh 
 GLA 200 d Sport  Rs 33.85 lakh 
 GLA 220 d 4Matic  Rs 36.75 lakh 

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മെര്‍സിഡീസ് ബെന്‍സ് GLA ഒരുങ്ങിയിരിക്കുന്നത്. 2.1 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ GLA യില്‍ ഇടംപിടിക്കുന്നു. 

134 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനാണ് എന്‍ട്രി വേരിയന്റ് GLA 200 d വേരിയന്റിലുള്ളത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് GLA 200 വേരിയന്റില്‍ ലഭ്യമാവുക. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ GLA 200 d യ്ക്ക് ആവശ്യമായത് 9.9 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയാണ് വേരിയന്റിന്റെ ടോപ്‌സ്പീഡ്.

GLA 220 d 4Matic ലും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മെര്‍സിഡീസ് ലഭ്യമാക്കുന്നത്. 168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനാണ് GLA 220 d 4Matic ല്‍ ഇടംപിടിക്കുന്നത്. 

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ GLA 220 d യ്ക്ക് വേണ്ടത് 7.7 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗതയാണ് വേരിയന്റിന്റെ ടോപ്‌സ്പീഡ്.

180 bhp കരുത്തും 250 Nm torque ഉം ഏകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും GLA 200 ല്‍ ഒരുങ്ങുന്നു. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ലഭിക്കുന്ന GLA 200 ന്റെ ടോപ്‌സ്പീഡ് മണിക്കൂറില്‍ 225 കിലോമീറ്ററാണ്.

മുന്‍മോഡലുകളെ അപേക്ഷിച്ച് പുതുക്കിയ രൂപഘടനയാണ് 2017 മെര്‍സിഡീസ് ബെന്‍സ് GLA യ്ക്കുള്ളത്. വര്‍ധിച്ച 'റൈഡ് ഹൈറ്റി'ന്റെ പശ്ചാത്തലത്തില്‍ എസ്‌യുവി മുഖമാണ് GLA യില്‍ ഒരുങ്ങുന്നത്. 

18 ഇഞ്ച് അലോയ് വീലാണ് പുതിയ മോഡലില്‍ ഇടംപിടിക്കുന്നതും.

പുതിയ ഡയലുകള്‍, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പെഡലുകള്‍, 12 വ്യത്യസ്ത നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ്, പനോരാമിക് സണ്‍റൂഫ് എന്നിങ്ങനെ നീളുന്നതാണ് GLA യുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്കിംഗ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആക്‌സിലറേഷന്‍ സ്‌കിഡ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്നതാണ് GLA യുടെ സുരക്ഷാ സജ്ജീകരണങ്ങളും.

കൂടുതല്‍... #മെർസിഡീസ് #new launch
English summary
2017 Mercedes-Benz GLA Launched In India; Prices Start At Rs 30.65 Lakh. Read in Malayalam.
Please Wait while comments are loading...

Latest Photos