2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

Written By:

മെര്‍സിഡീസ് ജിഎല്‍സി 43 എഎംജി കൂപെ ഇന്ത്യയില്‍ എത്തി. 74.80 ലക്ഷം രൂപ വിലയിലാണ് ജിഎല്‍സി 43 എഎംജി കൂപെയെ മെര്‍സീഡീസ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ജിഎല്‍സി നിരയില്‍ ടോപ് വേരിയന്റായാണ് ജിഎല്‍സി 43 എഎംജി കൂപെ വന്നെത്തുന്നത്. 2016 പാരിസ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് ജിഎല്‍സി 43 എഎംജി കൂപെയെ മെര്‍സിഡീസ് ആദ്യമായി കാഴ്ചവെച്ചതും.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

3.0 ലിറ്റര്‍ V6 ബൈ-ടര്‍ബ്ബോ എഞ്ചിനാണ് ജിഎല്‍സി 43 കൂപെയുടെ പവര്‍ഹൗസ്. 367 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 9G-ട്രോണിക് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജിഎല്‍സി 43 എഎംജിയ്ക്ക് വേണ്ടത് 4.9 സെക്കന്‍ഡാണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് ക്രോസോവര്‍ കൂപെയുടെ ടോപ്‌സ്പീഡ്.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

എഎംജി ഡയനാമിക് സെലക്ട് സിസ്റ്റത്തില്‍ ഒരുങ്ങുന്ന ജിഎല്‍സി 43 എഎംജി കൂപെയില്‍, അഞ്ച് ഡ്രൈവിംഗ് മോഡലുകള്‍ ലഭ്യമാണ്. ഇക്കോ, കംഫോര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, ഇന്‍ഡിവീജ്വല്‍ എന്നിവയാണ് ലഭ്യമായ അഞ്ച് ഡ്രൈവിംഗ് മോഡുകള്‍.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

12 കിലോമീറ്ററാണ് ജിഎല്‍സി 43 എഎംജി കൂപെയില്‍ മെര്‍സിഡീസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതുക്കിയ ഷാസി, എയര്‍ബോഡി കണ്‍ട്രോളിന് ഒപ്പമുള്ള എഎംജി റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ത്രീ-ലെവല്‍ അഡാപ്റ്റീവ് ഡാംപിംഗ്, സ്പീഡ് സെന്‍സിറ്റീവ് വേരിയബിള്‍ റേഷ്യോ സ്റ്റീയറിംഗ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് ക്രോസോവര്‍ കൂപെയുടെ വിശേഷങ്ങള്‍.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

4-പിസ്റ്റണ്‍ കാലിപറോടുള്ള 360 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡിലും, സിംഗിള്‍ പിസ്റ്റണ്‍ കാലിപറോടുള്ള 320 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും ഇടംപിടിക്കുന്നു. 19 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളില്‍ എത്തുന്ന കൂപെയില്‍ 21 ഇഞ്ച് ഓപ്ഷനല്‍ അലോയ് വീലും ലഭ്യമാണ്.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് ജിഎല്‍സിയില്‍ നിന്നും ഒരുപിടി എക്സ്റ്റീരിയര്‍ മാറ്റങ്ങളോടെയാണ് ജിഎല്‍സി 43 എഎംജി കൂപെയില്‍ ഒരുങ്ങിയിരിക്കുന്നത്. ക്രോം പിനിന് ഒപ്പമുള്ള പുതിയ എഎംജി ബ്ലാക് ഗ്രില്‍, ബമ്പറിന് ലഭിച്ച വലുപ്പമേറിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ എന്നിവ ഫ്രണ്ട് എന്‍ഡില്‍ ശ്രദ്ധേയം.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

ചരിഞ്ഞിറങ്ങുന്ന കൂപെ റൂഫാണ് മോഡലിന്റെ ഏറ്റവും വലിയ ഡിസൈന്‍ സവിശേഷത. അഗ്രസീവ് ലുക്കിനായി ബൂട്ടില്‍ മൂര്‍ച്ചയേറിയ സ്‌പോയിലര്‍ ഇടംപിടിക്കുന്നു.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

ഇരുവശത്തുമായി നിലകൊള്ളുന്ന ക്വാഡ് എക്‌സ്‌ഹോസ്റ്റുകളാണ് റിയര്‍ എന്‍ഡില്‍ ശ്രദ്ധ നേടുന്നതും.

എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും മാറ്റങ്ങള്‍ ദൃശ്യമാണ്. ഫ്‌ളാറ്റ് ബോട്ടം മള്‍ട്ടിഫംങ്ഷന്‍ സ്‌പോര്‍ട്‌സ് സ്റ്റീയറിംഗ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, റെഡ് സ്റ്റിച്ചിംഗ് ലഭിച്ച ബ്ലാക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ഇന്റീരിയറിന് സ്‌പോര്‍ടി മുഖം നല്‍കുന്നു.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

ബ്ലുടൂത്ത്, യുഎസ്ബി കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇന്‍ഫോടെയന്റ് വിഭാഗത്തില്‍ സാന്നിധ്യമറിയിക്കുന്നത്.

2017 മെര്‍സിസീസ് ബെന്‍സ് ജിഎല്‍സി 43 എഎംജി ഇന്ത്യയില്‍; വില 74.80 ലക്ഷം രൂപ

ബിഎംഡബ്ല്യു X4, പോര്‍ഷെ മാക്കാന്‍ മോഡലുകള്‍ക്കുള്ള മെര്‍സിഡീസിന്റെ മറുപടിയാണ് പുതിയ ജിഎല്‍സി 43 എഎംജി കൂപെ. ഇന്ത്യയില്‍ ബിഎംഡബ്ല്യു X5 M40i മാത്രമാണ് ജിഎല്‍സി 43 കൂപെയുടെ എതിരാളി.

കൂടുതല്‍... #മെർസിഡീസ് #new launch #mercedes
English summary
2017 Mercedes-Benz GLC 43 AMG Launched In India; Priced At Rs 74.80 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark