സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ എത്തി

Written By:

രാജ്യം 70 ആം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍, സന്തോഷം പങ്കുവെച്ച് മെര്‍സിഡീസും. ജിഎല്‍സി സെലിബ്രേഷന്‍ എഡിഷനെ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു.

To Follow DriveSpark On Facebook, Click The Like Button
സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ എസ്‌യുവികള്‍ ലഭ്യമാണ്. 50.86 ലക്ഷം രൂപയാണ് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി 220d സെലിബ്രേഷന്‍ എഡിഷന്റെ വില. 51.25 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ജിഎല്‍സി 300 സെലിബ്രേഷന്‍ എഡിഷന്‍ വന്നെത്തുന്നതും.

Recommended Video - Watch Now!
2017 Mercedes New GLA India Launch In Malayalam - DriveSpark മലയാളം
സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

ഒരുപിടി ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ മിനുക്കുപണികള്‍ക്ക് ഒപ്പമാണ് ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ലോഗോ പ്രൊജക്ടര്‍, ഹൈ ഗ്ലോസ് ബ്ലാക്കിലുള്ള എക്‌സ്റ്റീരിയര്‍ മിറര്‍ ഹൗസിംഗ്, സ്‌പോര്‍ട്‌സ് പെഡലുകള്‍, ഗാര്‍മിന്‍ MAP PILOT എന്നിങ്ങനെ നീളുന്നതാണ് പുതിയ പതിപ്പിന്റെ സവിശേഷതകള്‍.

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

കോസ്മറ്റിക് അപ്‌ഗ്രേഡേഷന്‍ നേടിയ ജിഎല്‍സി സെലിബ്രേഷന്‍ എഡിഷനില്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ മെര്‍സിഡീസ് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ പതിപ്പും ലഭ്യമാവുക. 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും, 2.1 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് സെലിബ്രേഷന്‍ എഡിഷനില്‍ ഒരുങ്ങുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

245 bhp കരുത്തും 370 Nm torque ഉം ഏകുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 170 bhp കരുത്തും 400 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിനുകളിലും, 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മെര്‍സിഡീസ് ലഭ്യമാക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി, കൂടെ മെര്‍സിഡീസും; ജിഎല്‍സി സെലിബ്രേഷന്‍ എഡിഷന്‍ അവതരിച്ചു

സെലിബ്രേഷന്‍ എഡിഷനിലൂടെ ജിഎല്‍സിയുടെ പ്രചാരം വര്‍ധിപ്പിക്കുകയാണ് മെര്‍സിഡീസിന്റെ ലക്ഷ്യം. നിലവില്‍ മെര്‍സിഡീസിന്റെ എസ്‌യുവി നിരയില്‍ ഏറ്റവും ശക്തമായ അവതാരമാണ് ജിഎല്‍സി.

English summary
Mercedes-Benz Introduces GLC ‘Celebration Edition’; Priced At Rs 50.86 Lakh. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark