മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

Written By:

ഇടവേളയില്ലാതെ പെയ്ത മഴയില്‍ നിന്നും മഴക്കെടുതികളില്‍ നിന്നും മുംബൈ ഇപ്പോഴും മുക്തമായിട്ടില്ല. 12 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്‌തൊഴിഞ്ഞ മഴയില്‍ മുംബൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങുകയായിരുന്നു.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

മഴ വിട്ടുണര്‍ന്ന മുംബൈയില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത് ദുരനുഭവങ്ങളുടെയും അതിജീവനത്തിന്റെയും കഥകളാണ്. മുംബൈ സ്വദേശി നിഷാന്ത് ജിതേന്ത്ര ജോഷിയ്ക്ക് പറയാനുള്ളതും ഇതേ മഴ ഒരുക്കിയ ദുരനുഭവത്തെ കുറിച്ചാണ്.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

ആരും സഹായിക്കാനില്ലാതെ മെര്‍സിഡീസ്-ബെന്‍സ് എസ്-ക്ലാസില്‍ കുടുങ്ങിയ സ്വന്തം അനുഭവമാണ് ജോഷി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വെള്ളക്കെട്ടില്‍ അകപ്പെട്ട എസ്-ക്ലാസില്‍ ഹൈഡ്രോ ലോക്ക് പ്രവര്‍ത്തിച്ചതോടെയാണ് ജോഷിയുടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതും.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

വാഹനം പ്രവര്‍ത്തനരഹിതമായെന്ന് ചൂണ്ടിക്കാട്ടി മെര്‍സിഡീസ് ഷോറൂമിനെ ജോഷി ബന്ധപ്പെട്ടെങ്കിലും COMMAND ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

Recommended Video - Watch Now!
2017 Mercedes AMG GT Roadster And GT R India Launch | In Malayalam - DriveSpark മലയാളം
മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

നിര്‍ദ്ദേശാനുസരണം പരിശോധിച്ചപ്പോള്‍ സ്‌ക്രീനില്‍ മുന്നറിയിപ്പുകള്‍ ഒന്നും കാണിച്ചില്ല എന്നും ജോഷി വ്യക്തമാക്കി. ഹ്യുണ്ടായി എലൈറ്റ് i20 പോലുള്ള സാധാരണ കാറുകള്‍ ഇതേ സമയം വെള്ളക്കെട്ടില്‍ സുഗമമായി സഞ്ചരിക്കുന്നുണ്ടായിരുന്നുവെന്ന് ജോഷി സൂചിപ്പിച്ചു.

തുടര്‍ന്ന് ഓണേഴ്‌സ് മാനുവല്‍ പരിശോധിക്കാന്‍ ഷോറൂം മാനേജര്‍ ആവശ്യപ്പെട്ടതായും ജോഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു. പിന്നീട് നാല് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ്, വെള്ളക്കെട്ടായതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഷോറൂം മാനേജര്‍ വ്യക്തമാക്കിയതെന്ന് ജോഷി കുറിച്ചു.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

ഈ സമയം കൊണ്ട് വെള്ളക്കെട്ട് ഡാഷ് ബോര്‍ഡ് വരെ ഉയര്‍ന്നതായും, ബൂട്ടിനുള്ളിലേക്ക് വെള്ളം കടന്നായും ജോഷി അനുഭവം പങ്കുവെച്ചു.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

ഷോറൂം ആധികൃതര്‍ കൈയൊഴിഞ്ഞതോട് കൂടി പുറത്ത് നിന്നും സേവനം തേടിയാണ് കാര്‍ സുരക്ഷിതമായി പുറത്ത് എത്തിച്ചതെന്നും ജോഷി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

മുംബൈ മഴയില്‍ എസ്-ക്ലാസിനെ കൈവിട്ട മെര്‍സിഡീസ്; ഹ്യുണ്ടായി ഏറെ ഭേദമെന്ന് ഉപഭോക്താവ്

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതേ ഡീലര്‍ഷിപ്പില്‍ നിന്നുമാണ് താന്‍ എ-ക്ലാസ്, ബി-ക്ലാസ്, ജിഎല്‍ഇ, എസ്-ക്ലാസ് മോഡലുകളെ സ്വന്തമാക്കിയതെന്ന് സൂചിപ്പിച്ച ജോഷി, ജര്‍മ്മന്‍ നിര്‍മ്മാതാക്കളെക്കാള്‍ ഏറെ ഭേദം ഹ്യുണ്ടായിയാണെന്ന് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Upset S-Class Owner Stranded In Mumbai Floods. Read in Malayalam.
Story first published: Thursday, August 31, 2017, 16:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark