ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

Written By:

മാരുതി ബലെനോയും, ഹ്യുണ്ടായി എലൈറ്റ് i20 യും വാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഒരു പുത്തന്‍ അവതാരം കൂടി വരുന്നു. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന് കീഴിലുള്ള എംജി മോട്ടോര്‍സ് ഇന്ത്യയില്‍ ചുവട് ഉറപ്പിക്കും.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

2019 ഓടെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള എംജി മോട്ടോര്‍സ്, എംജി3 പ്രീമിയം ഹാച്ചബാക്കുമായി ഇന്ത്യയില്‍ കടന്നെത്തുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് മോഡലുകള്‍ക്കാണ് എംജി3 യുടെ ഇന്ത്യന്‍ എതിരാളികള്‍.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ഇന്ത്യന്‍ നിര്‍മ്മിത എംജി3 ഹാച്ച്ബാക്കുകളെയാകും എംജി മോട്ടോര്‍സ് അവതരിപ്പിക്കുക. അതേസമയം യൂറോപ്യന്‍ കേന്ദ്രങ്ങളിലും നിന്നുമാകും എംജി3 ഹാച്ച്ബാക്കിന്റെ ഡിസൈന്‍ കമ്പനി പൂര്‍ത്തീകരിക്കുക.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വരവ് മുന്‍നിര്‍ത്തി ജനറല്‍ മോട്ടോര്‍സില്‍ നിന്നും ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിനെ SAIC സ്വന്തമാക്കി കഴിഞ്ഞു.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ആഗ്രസീവ് ഹെഡ്‌ലാമ്പുകളും, L-Shaped എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, മസ്‌കുലാര്‍ ബമ്പറും എംജി3 ഹാച്ച്ബാക്കിന്റെ ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറുകളാണ്.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ഷാര്‍പ് ഡിസൈനില്‍ ഒരുങ്ങിയ വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാറിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ഷാര്‍പ് ക്യാരക്ടര്‍ ലൈനും, ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനും, ബ്ലാക്ക്ഡ്-ഔട്ട് A, B പില്ലറുകളും എംജി3 യുടെ സൈഡ് പ്രൊഫൈലില്‍ ശ്രദ്ധേയമാണ്. ചരിഞ്ഞിറങ്ങിയ റൂഫ് സ്‌പോയിലറും ടെയില്‍ ലൈറ്റും മസ്‌കുലാര്‍ ബമ്പറും റിയര്‍ എന്‍ഡ് ഡിസൈന്‍ ഫീച്ചറില്‍ ഉള്‍പ്പെടുന്നു.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

എംജി3 യുടെ ടോപ് എന്‍ഡ് വേരിയന്റുകളില്‍ ORVM കളോട് കൂടിയ ഇന്‍ഡിക്കേറ്ററുകളും, 16 ഇഞ്ച് അലോയ് വീലുകളുമാണ് സാന്നിധ്യമറിയിക്കുന്നത്. ബേസ് വേരിയന്റുകളില്‍ 15, 16 ഇഞ്ച് വീല്‍ ഓപ്ഷനുകളാണ് നിലവില്‍ എംജി മോട്ടോര്‍സ് ലഭ്യമാക്കുന്നതും.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

ലളിതമാര്‍ന്ന ഇന്റീരിയറാണ് എംജി3 യുടെ ഹൈലൈറ്റ്. എന്നാല്‍ മത്സരം കനത്ത സാഹചര്യത്തില്‍ അത്യാധുനിക ഫീച്ചറുകള്‍ക്ക് ഒപ്പമുള്ള ഇന്റീരിയറാകും എംജി3 യുടെ ഇന്ത്യന്‍ കടന്നുവരവില്‍ ഉള്‍പ്പെടുക.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

104 bhp കരുത്തും 137 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും ഇന്ത്യന്‍ വേര്‍ഷന്‍ എംജി3 വന്നെത്തുക. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ എംജി3 ഹാച്ച്ബാക്കില്‍ ലഭ്യമാണ്.

ബലെനോയും i20 യ്ക്കും പുതിയ എതിരാളി; പ്രീമിയം ഹാച്ച്ബാക്ക് എംജി3 ഇന്ത്യയിലേക്ക്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 10.4 സെക്കന്‍ഡാണ് എംജി3 യ്ക്ക് ആവശ്യം. മണിക്കൂറില്‍ 108 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

English summary
MG Motors’ Premium Hatchback To Rival Maruti Baleno And Hyundai Elite i20 In India. Read in Malayalam.
Story first published: Wednesday, August 9, 2017, 16:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark