3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസാനിക്കുന്നുവോ?

By Dijo Jackson

ട്യൂബ്‌ലെസ് ടയറുകളുടെ കടന്ന് വരവ് തുടക്കകാലത്ത് ഒരല്‍പമെങ്കിലും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ടാകും. എന്നാല്‍ ഇപ്പോൾ ട്യൂബ്‌ലെസ് ടയറുകള്‍ എയര്‍ലെസ് ടയറുകള്‍ക്ക് വഴിമാറുകയാണ്. കാരണം എന്തെന്നല്ലേ? പ്രശസ്ത ടയര്‍ നിര്‍മ്മാതാക്കളായ മിഷലിന്‍ പുതിയ 'വിഷന്‍' കോണ്‍സെപ്റ്റ് ടയറിനെ അവതരിപ്പിച്ചു.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

കാനഡയില്‍ വെച്ച് നടക്കുന്ന 'മൂവിന്‍ ഓണ്‍' സമ്മേളനത്തിലാണ് വിഷന്‍ ടയറുകളെ മിഷലിന്‍ പൊതു സമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. 3D-പ്രിന്റഡ് എയര്‍ലെസ്, ബയോഡിഗ്രേഡബിള്‍ ടയറാണ് മിഷലിന്‍ വിഷന്‍ കോണ്‍സെപ്റ്റ്. റീചാര്‍ജ്ജ്, കസ്റ്റമൈസേഷന്‍, ഓര്‍ഗാനിക് ഫീച്ചറുകളും ടയറില്‍ മിഷലിന്‍ ഒരുക്കുന്നു.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

ഒരേസമയം, വീലും ടയറുമാണ് മിഷലിന്‍ വിഷന്‍. ഉപഭോക്താക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊണ്ടാണ് കോണ്‍സെപ്റ്റ് ടയറിനെ തങ്ങള്‍ നിര്‍മ്മിച്ചതെന്ന് മിഷലിന്‍ വ്യക്തമാക്കി.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

വിവിധ കാലവസ്ഥയ്ക്കും പ്രതലങ്ങള്‍ക്കും അനുസൃതമായി സ്വയം സജ്ജമാകാന്‍ വിഷന്‍ ടയര്‍ ട്രെഡുകള്‍ക്ക് സാധിക്കും. 3D പ്രിന്റിംഗ് മുഖേനയ കോണ്‍സെപ്റ്റ് ടയറിന്റെ ട്രെഡുകള്‍ റിചാര്‍ജ്ജ് ചെയ്യാവുന്നതാണ്. മാത്രമല്ല, ടയറിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി സെന്‍സറുകളും ഇടംപിടിക്കുന്നു.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

നൂതന സാങ്കേതികതയില്‍ അടിസ്ഥാനപ്പെടുത്തിയ, പരിസ്ഥിതി സൗഹാര്‍ദ്ദ ടയറെന്ന ആശയമാണ് മിഷലിനെ കോണ്‍സെപ്റ്റ് ടയറിന്റെ നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചത്.

മിഷലിന്‍ കോര്‍പറേറ്റ് ഇന്നോവേഷന്‍ ബോര്‍ഡ് (CIB) ന്റെ നേതൃത്വത്തില്‍ 2016 ലാണ് വിഷന്‍ ടയര്‍ പദ്ധതി ആരംഭിച്ചത്. മൊസ്താഫ അല്‍ ഔലാനിയാണ് മിഷലിനായി ടയര്‍ രൂപകല്‍പന ചെയ്തതും.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

ട്രാക്ക് റേസര്‍മാര്‍, സിറ്റി ഡ്രൈവര്‍മാര്‍, ടൂവീലര്‍ റൈഡര്‍മാര്‍, കര്‍ഷകര്‍, പൈലറ്റുമാര്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ വിഷന്റെ രൂപകല്‍പനയില്‍ സ്വീകരിച്ചിരുന്നതായി മിഷലിന്‍ പറഞ്ഞു.

3D-പ്രിന്റഡ് എയര്‍ലെസ് ടയറിനെ മിഷലിന്‍ അവതരിപ്പിച്ചു — ട്യൂബ്‌ലെസ് ടയര്‍ യുഗം അവസവാനിക്കുന്നുവോ?

മിഷലിന്‍ സ്വീകരിച്ച അഭിപ്രായങ്ങളുടെ സംക്ഷിപ്ത രൂപം-

  • സുരക്ഷ കുറയ്ക്കുന്നതിനോട് ഉപഭോക്താക്കള്‍ക്ക് യോജിപ്പില്ല
  • എല്ലാ കാലവസ്ഥകളിലും ഗ്രിപ്പ് ലഭിക്കണമെന്നും, എല്ലാ സാഹചര്യങ്ങളിലും മികവാര്‍ന്ന ബ്രേക്കിംഗ് ഒരുക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു
  • പരിസ്ഥിതി സൗഹാര്‍ദ്ദ ടയറുകളാണ് മിഷലിനില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Michelin Unveils New Airless 3D-Printed Biodegradable Concept Tyre. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X