'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

Written By:

ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (JCW) പ്രോ എഡിഷനെ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ മിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 43.90 ലക്ഷം രൂപയാണ് ജെസിഡബ്ല്യു ട്യൂണിംഗ് കിറ്റോടെയുള്ള കൂപ്പര്‍ എസ് ത്രീ-ഡോര്‍ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഷോറൂം വില.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

ജോണ്‍ കൂപ്പര്‍ ട്യൂണിംഗ് കിറ്റിന് പുറമെ, പ്രീമിയം സ്റ്റൈലിംഗ് ഏകുന്ന ഒറിജിനല്‍ ജെസിഡബ്ല്യു ആക്‌സസറികളും കൂപ്പര്‍ എസില്‍ ഒരുങ്ങുന്നുണ്ട്. ജെസിഡബ്ല്യു ഡിസൈന്‍ ഹൗസില്‍ നിന്നും കടമെടുത്ത കോസ്മറ്റിക് അപ്‌ഗ്രേഡുകളാണ് മിനി ജെസിഡബ്ല്യു പ്രോ എഡിഷനിലുള്ളത്.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

റെഡ് റൂഫ്, ORVM കള്‍, മാറ്റ് ബ്ലാക്-റെഡ് പെയിന്റ് സ്‌ട്രൈപുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്നും ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വേറിട്ട് നില്‍ക്കുന്നു.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

കാര്‍ബണ്‍ ഫിനിഷ് നേടിയ ഡ്യൂവല്‍ പൈപ് എക്‌സ്‌ഹോസ്റ്റുകളും, കണ്‍ട്രോളബിള്‍ എക്‌സ്‌ഹോസ്റ്റ് വാല്‍വും, 17 ഇഞ്ച് കോസ്‌മോസ് സ്‌പോക്ക് ബ്ലാക് അലോയ് വീലുകളും റിയര്‍ എന്‍ഡ് ഡിസൈനില്‍ ശ്രദ്ധേയം.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

എക്സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്നതാണ് മിനി ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്റീരിയറും. ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് സ്‌പോര്‍ട് സീറ്റുകളും, കോണ്‍ട്രാസ്റ്റ് റെഡ് ഡൈനാമിക്കയും അകത്തളത്തെ സ്‌പോര്‍ടിയാക്കുന്നു.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീലും, പാഡില്‍ ഷിഫ്റ്റുകളും, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ഡോര്‍ സില്ലുകളും, ഗിയര്‍ സെക്ടര്‍ ലെവറും, ആന്ധ്രസൈറ്റ് ഫിനിഷ് നേടിയ റൂഫ് ലൈനറും പുത്തന്‍ പതിപ്പിന്റെ ഫീച്ചറുകളാണ്.

Recommended Video
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

208 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് മിനി ജെസിഡബ്ല്യു പ്രോ എഡിഷനില്‍ ഒരുങ്ങുന്നത്.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

എഞ്ചിനുമായി ബന്ധപ്പെട്ടുള്ള 6 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സിലൂടെയാണ് ഫ്രണ്ട് വീലുകളിലേക്ക് കരുത്തെത്തുന്നതും. കേവലം 6.5 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മിനി ജെസിഡബ്ല്യു പ്രോ എഡിഷന് സാധിക്കും.

'സ്മാര്‍ട്ട് ലുക്കില്‍' മിനി; ജെസിഡബ്ല്യു പ്രോ എഡിഷന്‍ ഇന്ത്യയില്‍, വില 43.90 ലക്ഷം രൂപ

കംഫോര്‍ട്ട്, സ്‌പോര്‍ട്, എഫിഷ്യന്‍സി എന്നിങ്ങനെ മോഡുകളാണ് പുതിയ പതിപ്പില്‍ ലഭ്യമാവുക. ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍-ഫ്‌ളാറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് മോഡലില്‍ ഒരുങ്ങുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍.

കൂടുതല്‍... #mini #hatchback #മിനി #new launch
English summary
MINI JCW Pro Edition Launched In India; Priced At Rs 43.90 Lakh. Read in Malayalam.
Story first published: Saturday, September 30, 2017, 19:59 [IST]
Please Wait while comments are loading...

Latest Photos