ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

Written By:

പജേറോ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷി, പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വേരിയന്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു.

To Follow DriveSpark On Facebook, Click The Like Button
ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

30.53 ലക്ഷം രൂപ വിലയിലാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് ടൂ-വീല്‍ ഡ്രൈവ് വേരിയന്റ് എത്തുന്നത്. ഫോര്‍-വീല്‍ ഡ്രൈവ് മാനുവല്‍ വേര്‍ഷനെ 30.95 ലക്ഷം രൂപ വിലയിലാണ് മിത്സുബിഷി അണിനിരത്തുന്നത് (മുംബൈ എക്‌സ്‌ഷോറൂം വില).

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

പജേറോ സ്‌പോര്‍ട് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്നും ഒരുപിടി മാറ്റങ്ങളോടെയാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് ഒരുങ്ങിയിരിക്കുന്നത്. ഡ്യൂവല്‍ ടോണ്‍ കളറുകളിലാണ് പുതിയ മോഡലിനെ മിത്സുബിഷി അണിനിരത്തുന്നത്.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

ബ്ലാക് തീം പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസില്‍ ബ്ലാക് റൂഫ്, ബ്ലാക് അലോയ്, ബ്ലാക് വീല്‍ ആര്‍ച്ചസ് എന്നിവ ശ്രദ്ധ നേടുന്നു.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

ഇതിന് പുറമെ ഗ്രില്ലും, ഫ്രണ്ട് ബമ്പര്‍ ഗാര്‍ഡും ബ്ലാക് തീമിലാണ് മിത്സുബിഷി നല്‍കുന്നത്. അതേസമയം, ഡോര്‍ ഹാന്‍ഡിലുകളും ORVM കളും ക്രോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, എച്ച്‌ഐഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാമ്പുകള്‍, ചില്ലര്‍ ബോക്‌സ്, ഫ്രണ്ട് ഹെഡ്‌റെസ്റ്റിന് പിന്നില്‍ ഇടം പിടിച്ചിരിക്കുന്ന ഡിവിഡി പ്ലെയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിന്റെ ഫീചറുകള്‍.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

പജേറോ സ്‌പോര്‍ടില്‍ മിത്സുബിഷി നല്‍കിയ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിലും ഒരുങ്ങിയിരിക്കുന്നത്.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

178 bhp കരുത്തേകുന്ന എഞ്ചിനില്‍, യഥാക്രമം 400 Nm (ഫോര്‍-വീല്‍ ഡ്രൈവ് വേരിയന്റ്), 350 Nm (ടൂ-വീല്‍ ഡ്രൈവ് വേരിയന്റ്) ടോര്‍ഖാണ് ലഭിക്കുക.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

പജേറോ സ്‌പോര്‍ട് സെലക്ട പ്ലസിന്റെ ടൂ-വീല്‍ ഡ്രൈവ് വേര്‍ഷനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മിത്സുബിഷി നല്‍കുന്നത്. അതേസമയം, ഫോര്‍-വീല്‍ ഡ്രൈവ് വേര്‍ഷനില്‍ മിത്സുബിഷി ഒരുക്കുന്നത് മാനുവല്‍ ട്രാന്‍സ്മിഷനുമാണ്.

ഫോര്‍ച്ച്യൂണറിനും എന്‍ഡവറിനും ഭീഷണി; പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസ് വിപണിയില്‍

ടോയോട്ട ഫോര്‍ച്ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍ മോഡലുകളാണ് മിത്സുബിഷി പജേറോ സ്‌പോര്‍ട് സെലക്ട് പ്ലസിന്റെ വിപണിയില്‍ മത്സരിക്കുന്നത്.

കൂടുതല്‍... #മിത്സുബിഷി #new launch
English summary
Mitsubishi Pajero Sport Select Plus Launched In India. Read in Malayalam.
Story first published: Tuesday, May 30, 2017, 11:38 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark