മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; രണ്ടാം ദിന ഫലങ്ങള്‍ ഇങ്ങനെ

Written By:

2017 മൊബീല്‍1 മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലിയുടെ രണ്ടാം ദിനവും കണ്ടത് സാമ്രാട്ട് യാദവിന്റെയും എസ് എന്‍ നിസാമിയുടെയും ആധിപത്യം. 4 മണിക്കൂര്‍ 55 മിനിറ്റ് 4 സെക്കന്‍ഡ് കൊണ്ടാണ് ഇരുവരുടെയും മാരുതി സുസൂക്കി ജിപ്‌സി രണ്ടാം പാദ റാലി പൂര്‍ത്തിയാക്കിയത്.

മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; രണ്ടാം ദിന ഫലങ്ങള്‍ ഇങ്ങനെ 1

ചിത്രദുര്‍ഗ മേഖലയില്‍ നടന്ന രണ്ടാം ദിന റാലയില്‍ ടീം മാരുതി സുസൂക്കിയുടെ സുരേഷ് റാണ, സഹഡ്രൈവര്‍ അശ്വിന്‍ നായിക് എന്നിവര്‍ അള്‍ട്ടിമേറ്റ് കാര്‍ വിഭാഗത്തില്‍ രണ്ടാമതെത്തി. മികച്ച മത്സരം കാഴ്ചവെച്ച സന്ദീപ് ശര്‍മ്മ, കരണ്‍ ആര്യ സഖ്യം മൂന്നാമതായി രണ്ടാം ദിനം പിന്നിട്ടു.

മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; രണ്ടാം ദിന ഫലങ്ങള്‍ ഇങ്ങനെ 2

അള്‍ട്ടിമേറ്റ് ബൈക്ക് വിഭാഗത്തില്‍ 3 മണിക്കൂര്‍ 10 മിനിറ്റ് 14 സെക്കന്‍ഡ് സമയം രേഖപ്പെടുത്തിയ ടി നടരാജ് ആധിപത്യം നേടി. 3 മണിക്കൂര്‍ 11 മിനിറ്റ് 23 സെക്കന്‍ഡ് സമയം രേഖപ്പെടുത്തിയ അബ്ദുള്‍ വജീദ് രണ്ടാമതും, 3 മണിക്കൂര്‍ 11 മിനിറ്റ് 30 സെക്കന്‍ഡ് സമയം രേഖപ്പെടുത്തിയ സഞ്ജയ് കുമാര്‍ മൂന്നമതായും രണ്ടാം ദിനം ഫിനിഷ് ചെയ്തു.

മാരുതി സുസൂക്കി ദക്ഷിണ്‍ ഡെയര്‍ റാലി; രണ്ടാം ദിന ഫലങ്ങള്‍ ഇങ്ങനെ 3

മൂന്നാം ദിനം അയ്മാംഗലത്തും നിന്നും ആരംഭിക്കുന്നന റാലി ബെല്‍ഗാം ലക്ഷ്യമാക്കി നീങ്ങും.

English summary
2017 Mobil 1 Maruti Suzuki Dakshin Dare: Samrat Yadav Leads In Ultimate Cars And T Natraj In Bikes. Read in Malayalam.
Story first published: Wednesday, July 19, 2017, 10:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X