പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

Written By:

ഇന്ത്യന്‍ വിപണിയില്‍ പുതുതലമുറ ഡിസൈറിനെ മാരുതി അവതരിപ്പിച്ചിട്ട് കാലം കുറച്ചായതേയുള്ളു. പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഡിസൈര്‍, മാരുതിയുടെ വരാനിരിക്കുന്ന സ്വിഫ്റ്റ്, സ്വിഫ്റ്റ് സ്‌പോര്‍ടിലേക്കുള്ള ആമുഖം കൂടിയാണ്.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

വിപണിയില്‍ നിന്നും പുതിയ ഡിസൈറിനെ സ്വന്തമാക്കാനുള്ള തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. എന്നാല്‍ ഡിസൈറിന്റെ പുതുമ മാറും മുമ്പെ മോഡിഫിക്കേഷന്‍ ക്യാന്‍വാസായി ഡിസൈര്‍ ഒരുങ്ങി കഴിഞ്ഞു.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കിറ്റ്അപ്പ് ഓട്ടോമോട്ടീവ്, പുതിയ മാരുതി ഡിസൈറിന്റെ ചട്ടക്കൂടുകളെ പൊളിച്ചെഴുതിയിരിക്കുകയാണ്. ഒരുപക്ഷെ, ഇതാകാം ഇന്ത്യയുടെ ആദ്യ പുതുതലമുറ കസ്റ്റം ഡിസൈര്‍.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

ആരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്ന കളര്‍ സ്‌കീമാണ് കസ്റ്റം ഡിസൈറിന്റെ പ്രധാന ഹൈലൈറ്റ്.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

സണ്‍സെറ്റ് ബീം പേള്‍ എന്നാണ് കളര്‍ സ്‌കീമിന് കിറ്റ്അപ് നല്‍കിയിരിക്കുന്ന പേര് (അടുത്തിടെ അവതരിച്ച വേര്‍ണ ഒരുങ്ങിയതും ഇതേ നിറത്തിലാണ്).

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

പിയാനൊ-ബ്ലാക് ഫിനിഷ് നേടിയ റൂഫ്, കസ്റ്റം ഡിസൈറിന്റെ ഓറഞ്ച് കളര്‍ സ്‌കീമിനെ എടുത്തു കാണിക്കുന്നു. ഡ്യൂവല്‍ സണ്‍റൂഫാണ് കസ്റ്റം ഡിസൈറിന്റെ മറ്റൊരു വിശേഷം.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

എല്‍ഇഡി ലൈറ്റ് പാക്കേജുകളും 17 ഇഞ്ച് മോമോ അലോയ് വീലുകളും കസ്റ്റം ഡിസൈറിന്റെ എക്‌സ്റ്റീരിയര്‍ ഫീച്ചറുകളാണ്. പുറംമോടിയോട് നീതിപുലര്‍ത്തുന്ന അകത്തളമാണ് കിറ്റ്അപ് ഓട്ടോമോട്ടീവ് വിഭാവനം ചെയ്തിരിക്കുന്നത്.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

കസ്റ്റം ഡിസൈറിന്റെ പ്രീമിയം മുഖം വെളിപ്പെടുത്തുന്നതാണ് ഫുള്‍ ലെതര്‍ ഇന്റീരിയര്‍. ഒപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, കസ്റ്റം ഓഡിയോ സിസ്റ്റവും പുതുതലമുറ ഡിസൈറില്‍ കിറ്റ്അപ്പ് ഓട്ടോമോട്ടീവ് നല്‍കിയിട്ടുണ്ട്.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

കസ്റ്റം ഡിസൈറിന്റെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനാണ് ഡിസൈറില്‍ ഒരുങ്ങുന്നത്. 82 bhp കരുത്തും 112 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് മാരുതി ലഭ്യമാക്കുന്നതും.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

ഇതിന് പുറമെ 75 bhp കരുത്തും 190 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോഡീസല്‍ എഞ്ചിനും മാരുതി നല്‍കുന്നുണ്ട്.

പുതുമ മാറും മുമ്പെ മോഡിഫൈഡ് മാരുതി ഡിസൈര്‍ എത്തി

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡീസല്‍ എഞ്ചിനിലും ഇടംപിടിക്കുന്നത്.

Image Source: KitUp Automotive

English summary
Modified All-New Maruti Dzire Is Here. Read in Malayalam.
Story first published: Thursday, September 14, 2017, 18:14 [IST]
Please Wait while comments are loading...

Latest Photos